ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഇസ്‌ലാമിക പൂർവ്വകാല (Pre-Islamic) സംസ്‌കാരവും ചരിത്രപൈതൃകവും തങ്ങളുടേതാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള പാകിസ്താന്റെ പുതിയ നീക്കങ്ങൾ വലിയതിരിച്ചടി നേരിടുന്നു.സിന്ധുനദീതട സംസ്‌കാരവും തക്ഷശിലയും ഗാന്ധാര പൈതൃകവുമെല്ലാംപാകിസ്താന്റെ സ്വന്തം ചരിത്രത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കാൻ ആഗോളതലത്തിൽഇസ്‌ലാമാബാദ് നടത്തുന്ന വ്യാജപ്രചാരണങ്ങളാണ്, അവരുടെ തന്നെ സൈനിക ആയുധങ്ങളുടെപേരുകൾ കാരണം ഇപ്പോൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.
നൂറ്റാണ്ടുകളായി ഇന്ത്യൻ ഉപഭൂഖണ്ഡം ആക്രമിച്ചു കൊള്ളയടിക്കുകയും ഇവിടുത്തെസംസ്‌കാരത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്ത വിദേശികളായ തുർക്കിക്, അഫ്ഗാൻഅധിനിവേശകരുടെ പേരുകളാണ് പാകിസ്താൻ തങ്ങളുടെ പ്രധാന മിസൈലുകൾക്കുംആയുധങ്ങൾക്കും നൽകിയിരിക്കുന്നത് എന്നതാണ് ഈ ഇരട്ടത്താപ്പിന് ആധാരം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, 2025 ഏപ്രിലിൽ ചരിത്രപ്രസിദ്ധമായ സിന്ധുനദിജലകരാർ (Indus Waters Treaty) ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയതോടെയാണ് (In abeyance) ജലാവകാശ തർക്കങ്ങളിൽ അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായി പാകിസ്താൻപുതിയ തന്ത്രവുമായി രംഗത്തിറങ്ങിയത്.
സിന്ധുനദീതട സംസ്‌കാരത്തിന്റെ യഥാർത്ഥ അവകാശികൾ തങ്ങളാണെന്ന് വിദേശ രാജ്യങ്ങൾക്ക്മുന്നിൽ സ്ഥാപിക്കാൻ പാക് ഭരണകൂടം തീവ്രശ്രമം നടത്തുന്നുണ്ട്. എന്നാൽ ചരിത്രത്തിൽ ഇന്ത്യയെചോരയിൽ മുക്കിയ അക്രമികളെ തങ്ങളുടെ ദേശീയ നായകന്മാരായി വാഴ്ത്തുന്ന പാകിസ്താന്റെസൈനിക രീതി തന്നെയാണ് ഈ വാദങ്ങളുടെ മുനയൊടിക്കുന്നത്. ഇന്ത്യയിലെ സോമനാഥ ക്ഷേത്രംതകർക്കുകയും രാജ്യം കൊള്ളയടിക്കുകയും ചെയ്ത മഹ്മൂദ് ഗസ്‌നവിയുടെ പേരാണ് പാകിസ്താന്റെ’ഗസ്‌നവി’ (Ghaznavi) മിസൈലിനുള്ളത്. ഇന്ത്യ ആക്രമിച്ച മറ്റൊരു അഫ്ഗാൻ ഭരണാധികാരിഅഹമ്മദ് ഷാ ദുറാനിയുടെ ഓർമ്മക്കായാണ് ‘അബ്ദാലി’ (Abdali) മിസൈലിന് പേരിട്ടിരിക്കുന്നത്.
ഇതിനുപുറമെ പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തി ഡൽഹി സുൽത്താനേറ്റിന് വഴിതുറന്നമുഹമ്മദ് ഗോറിയുടെ പേരിൽ ‘ഗോറി’ (Ghauri) മിസൈലും, മുഗൾ സാമ്രാജ്യ സ്ഥാപകനായബാബറുടെ പേരിൽ ‘ബാബർ’ (Babur) ക്രൂയിസ് മിസൈലും പാകിസ്താൻ വികസിപ്പിച്ചിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ ഡൽഹിയിൽ കൂട്ടക്കൊലയും കൊള്ളയും നടത്തിയ തുർക്കോ-മംഗോൾഅധിനിവേശകൻ തിമൂറിന്റെ പേരാണ് തങ്ങളുടെ ഏറ്റവും പുതിയ ‘തിമൂർ’ (Taimoor) മിസൈലിന്അവർ നൽകിയിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളായ അഗ്നി, പൃഥ്വി, ആകാശ്എന്നിവ പുരാതന സംസ്‌കാരത്തോടും പ്രകൃതിയോടും ചേർന്നുനിൽക്കുമ്പോൾ, പാകിസ്താൻതങ്ങളുടെ ആയുധങ്ങൾക്ക് ഇന്ത്യയെ ആക്രമിച്ചവരുടെ പേരുകൾ നൽകുന്നത് അവരുടെ ‘ഇന്ത്യാവിരുദ്ധ’ മനശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. സ്വന്തം പാഠപുസ്തകങ്ങളിൽ മുഹമ്മദ് ബിൻകാസിമിന്റെ സിന്ധ് ആക്രമണത്തോടെയാണ് പാകിസ്താന്റെ ചരിത്രം ആരംഭിക്കുന്നതെന്ന്പഠിപ്പിക്കുന്ന രാജ്യം, ഇപ്പോൾ തങ്ങളുടെ താല്പര്യങ്ങൾക്കായി പുരാതന ഭാരതീയ പൈതൃകംഅവകാശപ്പെടാൻ നോക്കുന്നത് ശുദ്ധമായ വേഷംകെട്ടലാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർചൂണ്ടിക്കാണിക്കുന്നു.










