Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

by Brave India Desk
Jul 11, 2026, 08:28 pm IST
in Kerala, International
Share on Facebook
Tweet
WhatsApp
Telegram

വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപമുണ്ടായ വമ്പൻ സ്പീഡ് ബോട്ട് അപകടത്തിൽ രണ്ട് മലയാളികളും മരിച്ചതായി സ്ഥിരീകരണം. കൊല്ലം കൊട്ടാരക്കര സ്വദേശികളായ പ്രമുഖ വ്യവസായിയും വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയുമായ എ.സി തോമസ്, ഭാര്യ ലവ്‌നി തോമസ് എന്നിവരാണ് വിദേശമണ്ണിൽ ദാരുണമായി മരണപ്പെട്ടത്. വിയറ്റ്‌നാമിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ ഇവർ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് മറിയുകയായിരുന്നു. മലയാളി ദമ്പതികൾ ഉൾപ്പെടെ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് അപകടത്തിൽ അന്ത്യം പൂകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടങ്ങുന്ന 36 പേരുടെ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് വരികയായിരുന്ന ‘ഓഷ്യൻ പേൾ ഐലൻഡ്’ കമ്പനിയുടെ സ്പീഡ് ബോട്ടാണ് തീരത്തിന് 400 മീറ്റർ അകലെ വെച്ച് നിയന്ത്രണം വിട്ട് പൂർണ്ണമായും തലകീഴായി മറിഞ്ഞത്.

അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ മിനിറ്റുകൾക്കകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ബോട്ട് തലകീഴായി മറിഞ്ഞതിനാൽ തോമസും ഭാര്യ ലവ്‌നിയും ഉൾപ്പെടെയുള്ള യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. വിയറ്റ്‌നാം നേവിയും കോസ്റ്റ് ഗാർഡും അതിർത്തി രക്ഷാസേനയും നടത്തിയ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെടുക്കാനായത്. എന്നാൽ അപ്പോഴേക്കും തോമസും ഭാര്യയും ഉൾപ്പെടെ 15 പേർ ജീവൻ വെടിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് 21 പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവര ഭൂരിഭാഗം പേരും കടുത്ത പരിക്കുകളോടെ ചികിത്സയിലാണ്. കൊട്ടാരക്കരയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ വിക്ടറി ഗ്രൂപ്പിന്റെ അമരക്കാരനായ എ.സി തോമസിന്റെയും ഭാര്യയുടെയും വിയോഗവാർത്ത ഞെട്ടലോടെയാണ് ജന്മനാട് ശ്രവിച്ചത്. വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി ദുരന്തം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may like

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

വിയറ്റ്‌നാം പ്രാദേശിക ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചു വരികയാണെന്ന് ഹാനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലും ഹാനോയിയിലുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ അടിയന്തര കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമിലേക്ക് +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളിലും ഹാനോയിയിലെ കൺട്രോൾ റൂമിലേക്ക് +84 91 308 9165 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. മരണപ്പെട്ട മറ്റ് ഇന്ത്യൻ വിനോദസഞ്ചാരികൾ ഏത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നോർക്ക റൂട്സ് വഴിയും സംസ്ഥാന സർക്കാർ തലത്തിലും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags: vietnam speedboat accident
Share
Tweet
Send
Share

Latest stories from this section

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

Latest News

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies