Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കോടതി കയറിയ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സ്വന്തം ചെലവിന് പുറമെ ഇന്ത്യയുടെ വിഹിതവും അടയ്ക്കേണ്ടി വന്ന് ഇസ്‌ലാമാബാദ്, സംഭവം ഇങ്ങനെ

by Brave India Desk
Jul 17, 2026, 02:05 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിൽ നിന്നും ഇന്ത്യ പിന്മാറുകയും കരാർ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിലെ ചെലവുകൾ മുഴുവൻ ഒറ്റയ്ക്ക് വഹിക്കേണ്ടി വന്ന് പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. നെതർലൻഡ്‌സിലെ ഹേഗ് ആസ്ഥാനമായുള്ള പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ നടക്കുന്ന നിയമനടപടികൾ മുടങ്ങാതിരിക്കാൻ തങ്ങളുടെ വിഹിതത്തിന് പുറമെ ഇന്ത്യ നൽകേണ്ട തുകയും കൂടി പാകിസ്താൻ തന്നെയാണ് ഇപ്പോൾ അടച്ചുതീർക്കുന്നത്. നിലവിൽ ആറ് ലക്ഷം ഡോളറിലധികം (ഏകദേശം 5 കോടിയിലധികം ഇന്ത്യൻ രൂപ) പാകിസ്താൻ ഇതിനായി മാത്രം ചിലവഴിച്ചു കഴിഞ്ഞതായും തർക്കം നീളുന്നതിനനുസരിച്ച് ഈ തുക ഇനിയും കുത്തനെ ഉയരുമെന്നുമാണ് ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുടെ രൂപകൽപ്പന സിന്ധു നദീജല കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് പാകിസ്താൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരം സാങ്കേതിക തർക്കങ്ങൾ പരിഹരിക്കാൻ ഒരു ‘ന്യൂട്രൽ എക്സ്പെർട്ടിനെ’ നിയോഗിക്കുകയാണ് വേണ്ടതെന്നും, ഒരേസമയം രണ്ട് സംവിധാനങ്ങളിലൂടെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നത് കരാറിന് വിരുദ്ധമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇതുകൂടാതെ അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധിയെ പൂർണ്ണമായി തള്ളിക്കളയുന്ന ഇന്ത്യ, ഈ ട്രൈബ്യൂണൽ നിയമവിരുദ്ധമായി രൂപീകരിച്ചതാണെന്നും ഇതിൽ നിന്നുള്ള ഏത് വിധിയും അസാധുവാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഒരു രാജ്യം വിട്ടുനിന്നാലും ട്രൈബ്യൂണലിന് നടപടികളുമായി മുന്നോട്ട് പോകാം എന്നതിനാലാണ് കേസ് നിലനിർത്താൻ പാകിസ്താൻ നിർബന്ധിതമായി പണമടയ്ക്കുന്നത്. അല്ലാത്തപക്ഷം ഇന്ത്യയുടെ വിഹിതം അടച്ചില്ലെങ്കിൽ കോടതി നടപടികൾ തടസ്സപ്പെടും.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് ഈ അധിക ബാധ്യത വലിയൊരു തിരിച്ചടിയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) 7 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പദ്ധതിക്ക് കീഴിലാണ് രാജ്യം ഇപ്പോൾ പ്രവർത്തിക്കുന്നത്. 2026-ൽ പാക് സമ്പദ്‌വ്യവസ്ഥ 3.6 ശതമാനം വളർച്ച കൈവരിക്കുമെന്നും പണപ്പെരുപ്പം 7.2 ശതമാനമായി കുറയുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നുണ്ടെങ്കിലും, സബ്‌സിഡികൾ വെട്ടിക്കുറച്ചും നികുതി വർദ്ധിപ്പിച്ചും കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് ഇസ്‌ലാമാബാദ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ അയൽരാജ്യത്തെ കോടതി കയറ്റാൻ ശ്രമിച്ച് ഒടുവിൽ അവരുടെ വക്കീൽ ഫീസും കോടതിച്ചെലവും കൂടി സ്വന്തം പോക്കറ്റിൽ നിന്ന് എടുക്കേണ്ടി വരുന്ന അവസ്ഥയിലാണ് പാകിസ്താൻ എത്തിനിൽക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ പൂർണ്ണമായും അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറുമായി സഹകരിക്കില്ലെന്ന കർശന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും ഈ സാമ്പത്തിക ബാധ്യത പാകിസ്താൻ തന്നെ ചുമക്കേണ്ടി വരും.

Tags: pakistanwarindiaPROBLEMSCourt of Arbitration
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies