Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഇൻവെർട്ടർ മേടിക്കാമായിരുന്നില്ലേ’; ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചതിൽ കെഎസ്ഇബിയുടെ ക്രൂരത, കണ്ണീരോടെ ആരോഗ്യപ്രവർത്തക!

by Brave India Desk
Jul 17, 2026, 07:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്ത് തുടരുന്ന പവർക്കട്ടിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ ശ്വസിക്കാൻ കഴിയാതെ രോഗി മരിച്ചെന്ന കരളലിയിക്കുന്ന വാർത്തയുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. ആശുപത്രിയിലെ ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ഓക്‌സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിൽ കഴിഞ്ഞിരുന്ന രോഗിയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത്. സംഭവിച്ച ഈ വലിയ ദുരന്തത്തെക്കുറിച്ചും ഇതിനോട് കെഎസ്ഇബി (KSEB) ജീവനക്കാർ കാണിച്ച അങ്ങേയറ്റത്തെ ക്രൂരതയെക്കുറിച്ചും ചിത്ര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്.

Stories you may like

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

പീക്ക് അവേഴ്‌സിൽ പണികിട്ടും; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

അർധരാത്രി 12 മണിയോടെയാണ് പ്രദേശത്ത് അപ്രതീക്ഷിതമായി കറന്റ് പോയത്. ഇതോടെ വീട്ടിൽ പ്രവർത്തിച്ചിരുന്ന ഓക്സിജൻ മെഷീൻ നിലയ്ക്കുകയും രോഗിയുടെ ശരീരത്തിലെ ഓക്സിജൻ ലെവൽ പെട്ടെന്ന് തന്നെ 39, 40 ലേക്ക് താഴുകയും ചെയ്തു. പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് അടിയന്തിരമായി കറന്റ് പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചു. വീട്ടിൽ ഓക്സിജൻ സഹായത്തോടെ കഴിയുന്ന രോഗിയുണ്ടെന്ന കാര്യം കരഞ്ഞു പറഞ്ഞിട്ടും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായത് മനസ്സാക്ഷിയില്ലാത്ത മറുപടിയായിരുന്നു. ‘രോഗിയുണ്ടെങ്കിൽ എന്തുകൊണ്ട് വീട്ടിൽ ഒരു ഇൻവെർട്ടർ മേടിച്ചുവെച്ചില്ല’ എന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരന്റെ ക്രൂരമായ മറുപടി.

തനിക്ക് രോഗിയുടെ വീട്ടിൽ നിന്ന് ഫോൺ കോൾ വരുമ്പോൾ അച്ഛൻ മിണ്ടുന്നില്ലെന്നാണ് മക്കൾ പറഞ്ഞതെന്നും, താൻ ഓടിയെത്തുമ്പോഴേക്കും ആ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നും ചിത്ര അഭയ് ഫേസ്ബുക്കിൽ കുറിച്ചു. പാവപ്പെട്ട മനുഷ്യർക്ക് ഇൻവെർട്ടർ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകണമെന്നില്ലെന്ന് അധികൃതർ മനസ്സിലാക്കണം. ആരും അറിയാതെ ഇതുപോലെ എത്രയോ പാവപ്പെട്ട മനുഷ്യരുടെ ജീവനുകളാണ് ശ്വാസം കിട്ടാതെ ഈ നാട്ടിൽ നഷ്ടപ്പെടുന്നത് എന്ന് കെഎസ്ഇബിയും സർക്കാരും തിരിച്ചറിയണമെന്നും ചിത്ര ഓർമ്മിപ്പിക്കുന്നു.

Tags: kseb
ShareTweetSendShare

Latest stories from this section

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

പെണ്ണു കിട്ടിയില്ല, ഒടുവിൽ കല്യാണ ബ്യൂറോയ്ക്ക് എട്ടിന്റെ പണി! 9 വർഷം യുവാവിനെ പറ്റിച്ചതിന് വൻ തുക പിഴ!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘അത് കഴിഞ്ഞ കാര്യം, ഇല്ലാത്ത പ്രശ്നം ചർച്ച ചെയ്യേണ്ടതില്ല’; ബിനോയ് വിശ്വത്തിന് കടുത്ത മറുപടിയുമായി പിണറായി വിജയൻ, എൽഡിഎഫിൽ പോര് മുറുകുന്നു!

ഗുജറാത്തിൽ വീണ്ടും ‘ഭീകരവേട്ട’; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി പിടിയിൽ, ഭീകരശൃംഖല തകർത്ത് എ.ടി.എസ്!

ഗുജറാത്തിൽ വീണ്ടും ‘ഭീകരവേട്ട’; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി പിടിയിൽ, ഭീകരശൃംഖല തകർത്ത് എ.ടി.എസ്!

അണികളോട് കാണിക്കേണ്ട മാന്യത എവിടെ? തേവര കോളേജിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

അണികളോട് കാണിക്കേണ്ട മാന്യത എവിടെ? തേവര കോളേജിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Latest News

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ഗിൽജിത്-ബാൾട്ടിസ്ഥാനെ വിഴുങ്ങാൻ പാകിസ്താൻ; പ്രവിശ്യാ പദവി ആവശ്യപ്പെട്ട് പ്രമേയം, അതിർത്തിയിൽ വീണ്ടും കനത്ത ജാഗ്രത!

ഗിൽജിത്-ബാൾട്ടിസ്ഥാനെ വിഴുങ്ങാൻ പാകിസ്താൻ; പ്രവിശ്യാ പദവി ആവശ്യപ്പെട്ട് പ്രമേയം, അതിർത്തിയിൽ വീണ്ടും കനത്ത ജാഗ്രത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies