Monday, July 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

by Brave India Desk
Jul 19, 2026, 07:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കുംഭമേള ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഉത്തരേന്ത്യൻ യുവതി ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വീണ്ടും എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തിയ യുവതി, സ്വന്തം പിതാവും സംഘവും ചേർന്ന് തന്റെ പാസ്‌പോർട്ടും പണവും അപഹരിച്ചതായും പോലീസിനെ അറിയിച്ചു. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് പോലീസ് മുൻപ് ഇവർക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ പെൺകുട്ടി വീണ്ടും സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് മുന്നിലെത്തിയത്.

Stories you may like

പൊതിച്ചോറ് വിവാദത്തിൽ യു-ടേൺ അടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ആശുപത്രികളിൽ ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

നേരത്തെ, തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും ജീവന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജിയിൽ എറണാകുളം സെൻട്രൽ പോലീസിന് കോടതി കർശന സുരക്ഷാ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ ഫോൺ നമ്പറിലോ ഇവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും, ഇത്തരം ഒളിച്ചുകളികൾ പെൺകുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടർന്ന്, പെൺകുട്ടി നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദ്ദേശം പാലിച്ച് തങ്ങൾക്ക് അടിയന്തര സുരക്ഷ വേണമെന്ന ആവശ്യവുമായി ദമ്പതികൾ സ്റ്റേഷനിൽ നേരിട്ടെത്തിയത്.

അതേസമയം, ഈ പ്രണയവിവാഹത്തെച്ചൊല്ലി അന്തർസംസ്ഥാന തലത്തിൽ വലിയ നിയമപോരാട്ടമാണ് നടക്കുന്നത്. പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പോലീസിൽ നൽകിയ പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടുണ്ട്. ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. മാത്രമല്ല, പെൺകുട്ടിക്ക് ഇപ്പോഴും പ്രായപൂർത്തിയായിട്ടില്ലെന്നും ആണെന്നും കുടുംബം കോടതിയിൽ അവകാശപ്പെടുന്നു. എന്നാൽ തനിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഫർമാനോടൊപ്പം ജീവിക്കുന്നതെന്നുമാണ് പെൺകുട്ടിയുടെ നിലപാട്. പണവും രേഖകളും നഷ്ടപ്പെട്ട സാഹചര്യത്തിൽ പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാനാണ് കൊച്ചി പോലീസിന്റെ തീരുമാനം.

Tags: kumbamela
ShareTweetSendShare

Latest stories from this section

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘ഏകാധിപതികൾ എവിടെയായാലും തകർന്നടിയും’; സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

Latest News

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

ഇറാനിൽ വീണ്ടും കനത്ത വ്യോമാക്രമണവുമായി യുഎസ് ; രാജ്യത്തിനായി ജീവൻ ബലിനൽകിയ അമേരിക്കൻ സൈനികരോടുള്ള ആദരസൂചക ആക്രമണമെന്ന് ട്രംപ്

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

മിർപൂരിൽ നിന്ന് ലോർഡ്‌സിലേക്ക്; അന്ന് ഗാവസ്കർ കണ്ട ‘ഇന്ത്യൻ ബാറ്റിംഗിന്റെ ഭാവി’ ഇന്നും സുരക്ഷിതം, ഹിറ്റ്മാൻ-കിംഗ് സഖ്യം വീണ്ടും ചരിത്രത്തിൽ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

‘ചവിട്ടി പുറത്താക്കിയവർ ഇപ്പോൾ ചാപ്പ കുത്തുന്നു’; പ്രീണനത്തിനായി തന്നെ നാടുകടത്തിയ സിപിഎമ്മിന് ഇപ്പോൾ വിമർശിക്കാൻ എന്ത് യോഗ്യതയെന്ന് തസ്ലിമ നസ്റിൻ

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

50 ഓവർ തന്റെ സാമ്രാജ്യമെന്ന് വീണ്ടും തെളിയിച്ചു; ലോർഡ്‌സിൽ റൺമലയ്ക്ക് മുന്നിൽ ‘രോഹിത് മാജിക്’, സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

ആഫ്രിക്കൻ ബന്ധങ്ങൾ ശക്തമാക്കി ഇന്ത്യ ; നയതന്ത്രങ്ങൾക്ക് കരുത്തുപകർന്ന് സാൻസിബാർ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം

‘മോദിയും അമിത് ഷായുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും’ ; 20 വിമത എംപിമാരുമായി എൻഡിഎയിൽ ചേരുമെന്ന് കാകോലി ഘോഷ് ദസ്തിദാർ

‘മോദിയും അമിത് ഷായുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും’ ; 20 വിമത എംപിമാരുമായി എൻഡിഎയിൽ ചേരുമെന്ന് കാകോലി ഘോഷ് ദസ്തിദാർ

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

പാറ്റ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല ; ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്, സുരക്ഷാ വലയത്തിൽ തലസ്ഥാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies