കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ ഉയരുന്ന വിമർശനങ്ങൾ കേവലം സാമൂഹിക മാധ്യമങ്ങളിലെ പെർസെപ്ഷൻ അഥവാ പൊതുബോധം മാത്രമാണെന്നും യാഥാർത്ഥ്യം മറ്റൊന്നാണെന്നും വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്. രഞ്ജിത് രവീന്ദ്രൻ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മന്ത്രിയുടെ ഭരണകാലത്ത് രണ്ട് തവണ ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായി എന്നതിന്റെ പേരിൽ അദ്ദേഹം എന്തുകൊണ്ട് അദ്ദേഹം രാജിവെക്കേണ്ടതില്ല എന്ന് പോസ്റ്റിലൂടെ കൃത്യമായി പറയുന്നു . റീലുകളിലും വാർത്തകളിലും കാണുന്ന ഉപരിപ്ലവമായ കാര്യങ്ങൾക്കപ്പുറം, ഈ പരീക്ഷാ ക്രമക്കേടുകളുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചും അതിനെതിരെ മന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ചും ആളുകൾ ആഴത്തിൽ മനസ്സിലാക്കണമെന്ന് കുറിപ്പ് ആവശ്യപ്പെടുന്നു.
രഞ്ജിത്ത് രവീന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പെർസപ്ഷൻ അതാണ് എല്ലാം – നിങ്ങളിൽ മിക്കവരും – ഒരു പക്ഷേ കടുത്ത ബിജെപിക്കാർ പോലും കാണുന്നത് ആരെ ആണ്? ഒരു പരാജയപ്പെട്ട മന്ത്രി? ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 2 ചോദ്യപ്പേപ്പർ ചോർച്ചകൾ നടന്നു എന്നും ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നും. അല്ലേ? എന്റെ ചോദ്യം ലളിതമാണ്. നിങ്ങൾ ഒരു ബിജെപി സപ്പോർട്ടർ ആണ് എങ്കിൽ ഈ പോസ്റ്റ് കാണുന്നു എങ്കിൽ ദയവ് ചെയ്ത് ഈ കാര്യങ്ങൾ കമന്റ് ചെയ്യണം. ആദ്യം ധർമേന്ദ്ര പ്രധാനെ പറ്റി എന്ത് തോനുന്നു എന്ന്. രണ്ടാമത് നിങ്ങൾ സോഷ്യൽ മീഡിയ റീലുകളും ചില വാർത്തകളും അല്ലാതെ സ്വയം പേപ്പർ ലീക്കുകളെ പറ്റിയും അതിനെതിരെ നടത്തിയ നടപടികളെ പറ്റിയും അറിയാൻ ശ്രമിച്ചോ എന്ന്.
ആദ്യത്തെ ലീക്ക് – അതായത് 2024 ലേത് – ഹസാരിബാദ് ഒയാസിസ് സ്കൂളിൽ നടക്കേണ്ട പരീക്ഷക്ക് വേണ്ടി സംരക്ഷിതമായ ചോദ്യപ്പേപ്പർ SBI യിൽ എത്തുന്നു. അവിടെ നിന്നും സ്കൂളിലെ സ്ട്രോംഗ് റൂമിൽ എത്തുന്നു. അവിടെ പരീക്ഷക്ക് തൊട്ട് മുൻപ് NTA സിറ്റി കോർഡിനേറ്ററും സ്കൂൾ പ്രിൻസിപ്പാളും ആയ അഹ്‌സനുൽ ഹഖിന്റെയും സ്കൂൾ വൈസ് പ്രസിഡന്റിന്റെയും സഹായത്തോടെ പങ്കജ് കുമാർ എന്നൊരാൾ സ്ട്രോങ് റൂമിൽ കയറി ചോദ്യപ്പേപ്പറിന്റെ ഫോട്ടോ എടുക്കുന്നു. സ്ട്രോങ് റൂമിന്റെ പിന്നിലെ വാതിൽ തുറന്നു കൊടുത്താണ് അയാളെ അകത്ത് കയറ്റിയത്.
ഇത് നിങ്ങൾ ചോർച്ച എന്നാണോ വിളിക്കുക, മോഷണം എന്നാണോ വിളിക്കുക? ശരി, എന്തും വിളിച്ചുകൊള്ളൂ. പക്ഷേ ഇതിന്റെ തൊട്ട് പിന്നാലെ ISRO മുൻ ചെയർമാന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപീകരിച്ചു പരീക്ഷ എങ്ങനെ സുരക്ഷിതമായി നടത്താം എന്ന് വിശദമായി പഠനവും അതേ കമ്മറ്റിയുടെ നിരീക്ഷണത്തിൽ ഇംപ്ലിമെന്റേഷനും തുടങ്ങി. ഷോർട്, മീഡിയം, ലോങ്ങ് എന്നിങ്ങനെ മൂനു ഘട്ടത്തിൽ നടത്തേണ്ട മാറ്റങ്ങളായിരുന്നു. ഇതിൽ. ഡോ രാധാകൃഷണൻ തന്നെ സുപ്രീം കോടതിയിൽ കൊടുത്ത അഫിഡിവിറ്റ് പ്രകാരം ആദ്യ ഘട്ടത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു. പ്രത്യേകിച്ച് സുരക്ഷ.
എന്നാൽ ലോങ്ങ് ടേം ഗോളുകളിൽ ഒന്നായിരുന്നു, ചോദ്യപ്പേപ്പർ അസംബ്ലിങ് തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ഒരാളും ഹാൻഡിൽ ചെയ്യാതിരിക്കുക, പരീക്ഷക്ക് തൊട്ട് മുൻപ് ലഭ്യമാക്കുക, പൂർണമായും കമ്പ്യൂട്ടറെയ്സ്ഡ് പരീക്ഷ – 2027 മുതൽ ഇങ്ങനെയാണ് പരീക്ഷ എന്നും തിരുമാനം എടുത്തിരുന്നു. അതിനുള്ള സംവിധാനങ്ങളും തയാറായി. അതായത് 2026 ലേ NEET ഈ സംവിധാനത്തിൽ നടക്കുന്ന അവസാന പരീക്ഷ ആയിരുന്നു എന്നർത്ഥം. കെമസ്ട്രി അധ്യാപകൻ ആയ പിവി കുൽക്കർണി, ചോദ്യപ്പേപ്പർ പാനലിലെ അംഗമായിരുന്നു. ഇയാൾക്ക് ഒരു സ്പെഷ്യൽ കോച്ചിങ് സെഷനും ഉണ്ടായിരുന്നു. അവിടെ ഇയാൾ തനിക്ക് അറിയാവുന്ന ചോദ്യങ്ങൾ ബേസ് ചെയ്ത് അയാൾക്ക് ഒരു കോച്ചിംഗ് സെന്ററും ഉണ്ടായിരുന്നു അയാൾ ഈ ചോദ്യങ്ങൾ ചിലർക്ക് വിറ്റു. ഇതാണ് രണ്ടാമത്തെ ലീക്ക്. എന്തുകൊണ്ട് കുൽക്കർണിയേ പോലെയുള്ള ആളുകൾ എന്നല്ലെ? അത് നമ്മുടെ രാജ്യത്തിന്റെ ഡൈവേഴ്സിറ്റി കൂടി കാരണമാണ്. ചോദ്യപ്പേപ്പർ തയാറാക്കിയാൽ മാത്രം പോരാ, അത് വിവിധ ഭാഷകളിൽ ട്രാൻസ്ലെറ്റ് ചെയ്ത് പ്രൂഫ് റീഡ് ചെയ്ത് വേണം ഫൈനൽ കോപ്പി കൊടുക്കാൻ. ഇയാൾക്ക് മറാത്ത ട്രാൻസിലേഷൻ കൂടി ഉണ്ടായിരുന്നു.
അതായത് സിസ്റ്റത്തിനകത്ത് ഉള്ള രണ്ട് കൃമിനലുകൾ ഒരാൾ സ്കൂളിൽ നിന്നും മറ്റേ ആൾ ചോദ്യപ്പേർ തയാറാക്കുന്ന ഇടത്ത് നിന്നും ഇത് മോഷ്ടിച്ചതാണ് ഈ സംഭവം. അടുത്ത വർഷം ഈ പ്രൊസസ് ഒക്കെ മാറുകയും ചെയ്യും. ഇനി ഒരു ചോദ്യം കൂടി, നിങ്ങളിൽ എത്ര പേർക്ക് ഈ സംഭവത്തിന്റെ ഡീറ്റെയിൽസ് ഇത്ര ആഴത്തിൽ അറിയാമായിരുന്നു? എത്ര പേർ പറഞ്ഞു?









