Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

by Brave India Desk
Jul 28, 2026, 03:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പോക്‌സോ (POCSO) കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിനെതിരെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇവർ നിലവിൽ എവിടെയുണ്ടെന്നതിനെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും ശേഖരിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ പിടികൂടുന്നതിലെ വീഴ്ചയിൽ നാട്ടുകാരിലും ഇരയായ പെൺകുട്ടിയുടെ കുടുംബത്തിലും അമർഷവും ആശങ്കയും ശക്തമാവുകയാണ്.

Stories you may like

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 16 വയസുകാരിയാണ് ഇത്തവണ സ്‌നേഹ മെർലിന്റെ പീഡനത്തിന് ഇരയായത്. ലഹരിക്കേസിൽ പെട്ട് കണ്ണൂർ വനിതാ ജയിലിൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ മാതാവുമായി ജയിലിനുള്ളിൽ വെച്ചുണ്ടാക്കിയ ജയിൽ സൗഹൃദമാണ് സ്‌നേഹയെ ഈ നിർദ്ധന കുടുംബത്തിലെത്തിക്കുന്നത്. താൻ വൻ ഗൂഢാലോചനയ്ക്ക് ഇരയായി കള്ളക്കേസിൽ പെട്ടതാണെന്ന് പെൺകുട്ടിയുടെ അമ്മയെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ച് വിശ്വസിപ്പിച്ചാണ് ഇവർ വീട്ടുകാരുമായി അടുത്തത്. ജയിൽ മോചിതയായ ശേഷം ആസൂത്രിതമായി കുടുംബത്തിൽ കടന്നുകൂടുകയും തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു.

നേരത്തെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന് പോക്‌സോ കേസുകളിൽ പ്രതിയായ വ്യക്തിയാണ് സ്‌നേഹ മെർലിൻ. മേൽപ്പറമ്പ് കേസ് കൂടി വന്നതോടെ ഇവർക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്‌സോ കേസാണിത്. മുൻപും സമാനമായ രീതിയിൽ സൗഹൃദം നടിച്ച് കുടുംബങ്ങളിൽ കടന്നുകൂടുകയും കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും ചെയ്ത കടുത്ത ക്രിമിനൽ ചരിത്രമാണ് ഇവർക്കുള്ളത്. എന്നിട്ടും ഇത്തരം ഒരു സ്ഥിരം കുറ്റവാളിയെ പിടികൂടാൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ലുക്കൗട്ട് സർക്കുലർ ഇറക്കിയെന്ന പതിവ് മറുപടി നൽകി കേസ് ഒതുക്കിതീർക്കാൻ പോലീസ് ശ്രമിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.

Tags: casePOCSO
ShareTweetSendShare

Latest stories from this section

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്!

‘പ്രധാനമന്ത്രിയെ അവഹേളിച്ചു’; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്!

Latest News

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

‘ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം’; ഐഎഎസുകാർക്ക് പൂട്ട വീഴുന്നു, മോദി സർക്കാരിന്റെ വിപ്ലവകരമായ നയം പ്രാബല്യത്തിൽ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ജാപ്പനീസ് തീരങ്ങളെ വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies