നിരോധിത ലഷ്‌കർ ഇ ത്വയ്ബയുടെ (എൽഇടി) കമാൻഡർ സലിം പരേയെ ഇന്ത്യൻ സൈന്യം വധിച്ചു. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് താഴ്വരയിലെ കൊടും ഭീകരൻ കൊല്ലപ്പെട്ടത് . പാകിസ്താൻ സ്വദേശിയായ ഹംസ എന്ന ഹാഫിസിനെയും മറ്റൊരു ഏറ്റുമുട്ടലിൽ സൈനികർ കൊലപ്പെടുത്തി.
നഗരത്തിലെ ഷാലിമാർ ഗാർഡൻ ഏരിയയിലാണ് പരേയുമായി ഏറ്റുമുട്ടൽ ഉണ്ടായതെന്ന് കശ്മീരിർ പോലീസ് വ്യക്തമാക്കി.“ഇന്ന് ഉച്ചകഴിഞ്ഞ് ശ്രീനഗറിലെ ഷാലിമറിൽ ഉന്നത ലഷ്‌ക്കർ കമാൻഡർ സലിം പരേയും വിദേശ തീവ്രവാദിയും ഉള്ളതായി ഞങ്ങൾക്ക് സൂചന ലഭിച്ചു. ഏറ്റുമുട്ടലിൽ പരേയെ കൊലപ്പെടുത്തിയെങ്കിലും വിദേശ ഭീകരൻ ഓടി രക്ഷപ്പെട്ടു. പിന്നീട് ഹാഫിസ് എന്ന ആ ഭീകരനെ പിന്തുടർന്നു വധിക്കുകയായിരുന്നു “ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ബന്ദിപ്പോരയിൽ രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹംസയ്ക്ക് പങ്കുണ്ടെന്നും ഈ ഭീകര സംഭവത്തിന് ശേഷം ശ്രീനഗറിലെ ഹർവാൻ മേഖലയിലേക്ക് ഹംസ മാറിയെന്നും പോലീസ് വ്യക്തമാക്കി.












