ഡല്‍ഹി: ഇന്ത്യയുടേത് മഹത്തായ സംസ്‌ക്കാരമായിരുന്നെന്ന് വിശ്വസിച്ച ആളായിരുന്നു അംബേദ്ക്കറെന്നും ഇന്ത്യയില്‍ യഥാര്‍ത്ഥ തത്വചിന്ത നിലനിര്‍ത്താന്‍ ഉദ്ദേശിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആര്‍എസ്എശ് സഖ് സര്‍സേവകും ആര്‍.എസ്.എസ് നിര്‍ദേശകനുമായ ക്രിഷ്ണ ഗോപാല്‍.എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു അംബേദ്ക്കര്‍ എന്നും ശ്രമിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കര്‍ ഇന്ത്യന്‍ സംസ്‌കാരത്തെയും, ഹിന്ദു മതത്തെയും വിമര്‍ശിച്ചിരുന്നുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്‌സും ഏംഗല്‍സും അംബേദ്ക്കറിന്റെ ഗുരുനാഥന്‍മാരായിരുന്നില്ല. എല്ലാവരേയും ഒരേപോലെ കാണാന്‍ശ്രമിക്കുന്നവരില്‍ മാത്രമേ അംബേദ്ക്കര്‍ തന്റെ ഗുരുവിനെ കണ്ടെത്തിയുന്നുള്ളൂ.
പഴയ ആചാരങ്ങള്‍ എന്നും നിലനിര്‍ത്തിപ്പോരണമെന്നായിരുന്നു അംബേദ്ക്കര്‍ ആഗ്രഹിച്ചിരുന്നത്. ഇന്ത്യയിലെ തത്ത്വചിന്ത വളരെ മികച്ചതാണെന്ന് അദ്ദേഹം പറയുമായിരുന്നെങ്കിലും ചില പിഴവുകളും ദോഷങ്ങളും അതില്‍ ഉണ്ടെന്ന് തന്നെ അദ്ദേഹം വിശ്വസിച്ചിരുന്നു. അത് തിരുത്തിക്കുറിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്നും ഗോപാല്‍ പറഞ്ഞു.
ഭാരത്തില്‍ തൊട്ടുകൂടായ്മ അനുവദിക്കരുത്. വിവേചനം എന്നത് അംഗീകരിക്കാനാവാത്ത ഒന്നാണ്. എല്ലാവരും ഒന്നാണ് എന്ന് തന്നെയാണ് ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനെതിരെ ഒരു വാക്ക് പോലും പറയാത്ത ആളായിരുന്നു അംബേദ്കര്‍. ഇന്ത്യ ഒരിക്കലും ഇനി അടിമത്തത്തിലേക്ക് പോകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കൃഷ്ണഗോപാല്‍ പറഞ്ഞു.
Discussion about this post