സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിരാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. രാജ്യത്തിന്റെസ്വാഭിമാനത്തെയും ദേശീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വംസ്വീകരിച്ചതെന്നാണ് ബിജെപി ഉയർത്തുന്ന പ്രധാന ആരോപണം. ഭാരതത്തിന്റെ ദേശീയ ഗീതത്തെപരസ്യമായി അവഹേളിക്കുകയും ഗായക സംഘത്തെ തടയാൻ ശ്രമിക്കുകയും ചെയ്ത സോണിയഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ‘ദേശീയ ബഹുമാനത്തോടുള്ള അവഹേളനം തടയൽനിയമം’ (Prevention of Insults to National Honour Act) പ്രകാരം കർശനമായ നിയമനടപടികൾസ്വീകരിക്കുന്ന കാര്യം ബിജെപി ഉന്നതനേതൃത്വം ഗൗരവമായി ആലോചിച്ചു വരികയാണ്.
സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരംപൂർണ്ണമായി ആലപിക്കപ്പെട്ടത്. എന്നാൽ ആദ്യത്തെ രണ്ട് ചരണങ്ങൾക്ക് ശേഷം ആലാപനംതുടർന്നതോടെ വേദിയിലുണ്ടായിരുന്ന സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻഖാർഗെയും കടുത്ത അമർഷം പ്രകടിപ്പിക്കുകയായിരുന്നു.ഇതിനിടെ ഗാനാലാപനം ഉടൻഅവസാനിപ്പിക്കാൻ സോണിയ ഗാന്ധി സംഘടകരോടും സേവാദൾ നേതാക്കളോടും ആംഗ്യംകാണിക്കുന്നതും ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി പുറത്തുവന്നു. വന്ദേമാതരംപൂർണ്ണമായി ആലപിക്കുന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും പൂർണ്ണരൂപം പാടാൻ പാടില്ലെന്നതാണ് പാർട്ടി നയമെന്നും രാഹുൽ ഗാന്ധി സേവാദൾ ഭാരവാഹിയോട്വ്യക്തമാക്കുന്നതിന്റെ വീഡീയോ ദൃശ്യങ്ങൾ ബിജെപി എംപി നിഷികാന്ത് ദുബെസമുഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ദേശീയ ബോധമില്ലാത്ത കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് ഇതിലൂടെ വീണ്ടുംപുറത്തുവന്നതെന്ന് ബിജെപി ദേശീയ നേതൃത്വം ആഞ്ഞടിച്ചു.
അതേസമയം, പ്രതിരോധത്തിലായ കോൺഗ്രസ് വക്താവ് ജയറാം രമേശ് ന്യായീകരണവുമായിരംഗത്തെത്തി. മല്ലികാർജുൻ ഖാർഗെക്ക് ഇരിക്കാൻ കസേര കൊണ്ടുവരാനാണ് സോണിയ ഗാന്ധിആംഗ്യം കാണിച്ചതെന്നാണ് കോൺഗ്രസിന്റെ വിചിത്രമായ വാദം.









