Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

by Brave India Desk
Aug 16, 2026, 03:13 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് തടയാൻ ശ്രമിച്ച സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് അമിത് ഷാ വിഷയം ഉയർത്തിക്കാട്ടിയത്. വന്ദേമാതരം ആലാപനം പകുതിക്കുവെച്ച് നിർത്താൻ സോണിയാ ഗാന്ധി ആവശ്യപ്പെട്ടത് അക്ഷന്തവ്യമായ അപരാധമാണെന്നും ഈ തെറ്റിന് ഭാരതത്തിലെ 140 കോടി ജനങ്ങൾ കോൺഗ്രസിന് മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

​വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും പ്രീണനത്തിനും വേണ്ടിയാണ് കോൺഗ്രസ് ദേശീയ ഗീതത്തെ അവഹേളിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ലക്ഷക്കണക്കിന് പോരാളികൾക്ക് ആവേശവും കരുത്തും പകരുകയും തൂക്കുമരത്തിലും ലാത്തിച്ചാർജുകളിലും നെഞ്ചേറ്റുകയും ചെയ്ത വന്ദേമാതരത്തെ കോൺഗ്രസ് ലജ്ജയില്ലാതെ അപമാനിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ അമരസ്മരണയോടും രാജ്യത്തെ ജനങ്ങളോടും മാപ്പുപറയാൻ സോണിയാ ഗാന്ധി തയ്യാറാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

Stories you may like

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

അതേസമയം ബി.ജെ.പിയുടെ ആരോപണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താക്കൾ രംഗത്തെത്തി. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായി തന്നെയാണ് ആലപിച്ചതെന്നും ഗാനം പകുതിക്കുവെച്ച് നിർത്തിയിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ദീർഘനേരം എഴുന്നേറ്റുനിന്ന പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര ക്രമീകരിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെടുകയാണ് സോണിയാ ഗാന്ധി ചെയ്തതെന്നും ദൃശ്യങ്ങളെ ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി തെറ്റായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസ് സൂചിപ്പിച്ചു.

Tags: sonia gandhiVande MataramAmit Shah
Share
Tweet
SendShare

Latest stories from this section

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

Latest News

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology