ഡല്‍ഹി: അമിതാഭ് ബച്ചന്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നത് വൈകിയേക്കും. കള്ളപ്പണ നിക്ഷേപകരുടെ പനാമ രേഖകളില്‍ പേരുവന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ പ്രചാരണത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയെയും അംബാസിഡറാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
പക്ഷേ, ഇനി കള്ളപ്പണ കേസില്‍ ബച്ചന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദേശത്ത് വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്റെയും മരുമകള്‍ ഐശ്വര്യാ റായിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു.
Discussion about this post