Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

by Brave India Desk
Aug 18, 2026, 08:39 am IST
in International
Share on Facebook
Tweet
WhatsApp
Telegram

 

പാകിസ്താൻ ഭരണകൂടത്തിനും സുരക്ഷാ സേനയ്ക്കും വൻ വെല്ലുവിളിയുയർത്തി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പോരാട്ടം കടുപ്പിക്കുന്നു. എട്ട് ദിവസത്തിനിടെ ബലൂചിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി 22-ഓളം ആസൂത്രിത ആക്രമണങ്ങൾ നടത്തിയെന്നും 26 പാകിസ്ഥാൻ സുരക്ഷാ സേനാംഗങ്ങളെ വധിച്ചെന്നും സംഘടന അവകാശപ്പെട്ടു. പാകിസ്താനിൽ നിന്ന് ബലൂചിസ്ഥാന് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ തങ്ങളുടെ ആയുധമേന്തിയ പോരാട്ടം തുടരുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

Stories you may like

ഫ്രാൻസിനെ വിഴുങ്ങാൻ ഇസ്ലാം ശ്രമിക്കുന്നു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ അനിയന്ത്രിത കുടിയേറ്റം’: ട്രംപ്!

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

കല്യാത്, സൂറാബ് എന്നിവിടങ്ങളിൽ ഐഇഡി (IED) സ്ഫോടനങ്ങളിലൂടെ മാത്രം 20 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ബിഎൽഎ പറയുന്നു. ചാഗി, ഖാരൻ, പഞ്ച്ഗുർ, നുഷ്കി, തുർബത്, ക്വറ്റ തുടങ്ങിയ മേഖലകളിലെ പോലീസ് സ്റ്റേഷനുകളും സൈനിക ക്യാമ്പുകളും ട്രെയിൻ പാതകളും ലക്ഷ്യമിട്ടായിരുന്നു കടന്നാക്രമണം. ബിഎൽഎയ്ക്ക് നിലവിൽ ഒരു ലക്ഷത്തോളം സജീവ പോരാളികളുണ്ടെന്നും, ഗറില്ല പോരാട്ടത്തിലും തെരുവ് യുദ്ധങ്ങളിലും അതിവിദഗ്ദ്ധരായ ഇവരെല്ലാം പ്രദേശവാസികളുടെ പൂർണ്ണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ബലൂച് നേതാവ് മിർ യാർ ബലൂച് മാധ്യമങ്ങളോട് വെളിപ്പെടുത്തി. പാകിസ്ഥാൻ സൈനിക ക്യാമ്പുകൾ ആക്രമിച്ചും സൈനികരെ തടവിലാക്കിയുമാണ് അത്യാധുനിക ആയുധങ്ങൾ പിടിച്ചെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബലൂചിസ്ഥാനിൽ 2025 മുതൽ അക്രമ സംഭവങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 254 ഭീകരാക്രമണങ്ങളിലായി ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. 2026-ഓടെ ആക്രമണങ്ങളുടെ തീവ്രത ഇരട്ടിയായി. ജനുവരിയിൽ മാത്രം ക്വറ്റ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബിഎൽഎ നടത്തിയ 12 ഏകോപിത ആക്രമണങ്ങളിൽ അമ്പതോളം ആളുകൾ കൊല്ലപ്പെടുകയും, തുടർന്ന് പാകിസ്ഥാൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 145 ബിഎൽഎ പോരാളികൾ വധിക്കപ്പെടുകയും ചെയ്തിരുന്നു. ബലൂചിസ്ഥാന്റെ 85 ശതമാനത്തിലധികം പ്രദേശങ്ങളുടെ നിയന്ത്രണം തങ്ങൾക്കാണെന്ന് അവകാശപ്പെടുന്ന ബിഎൽഎ, ‘മാ ചുക്കൈൻ ബലൂചാനി’ എന്ന ദേശീയ ഗാനവും സ്വന്തമായി പതാകയും ‘ബലൂചി ഫലൂസ്’ എന്ന കറൻസിയും പുറത്തിറക്കിയതായും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: pakistanBalochistan Army
Share
Tweet
Send
Share

Latest stories from this section

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

Latest News

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

‘കേരളം കടുത്ത ക്ഷാമത്തിലേക്ക്; റേഷൻ വിഹിതം പകുതിയായി’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്!

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

മന്ത്രിയുടെ വീടിന് സമീപവും തോടുകളിലും കക്കൂസ് മാലിന്യം തള്ളാൻ നീക്കം’; വാഹനം പിടിച്ച് പോലീസിന് കൈമാറി കൊല്ലം കോർപറേഷൻ!

അഗാർക്കർ പോയി, ഭുവി വന്നു; 2027 ലോകകപ്പ് പ്ലാനോ? ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

അഗാർക്കർ പോയി, ഭുവി വന്നു; 2027 ലോകകപ്പ് പ്ലാനോ? ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

നിനക്ക് വേണ്ടി ഞാൻ ഇനി എന്ത് പറഞ്ഞ് വാദിക്കും സഞ്ജു, മലയാളി താരത്തിന്റെ മോശം പ്രകടനത്തിൽ കട്ടകലിപ്പിൽ ഗൗതം ഗംഭീർ

നിനക്ക് വേണ്ടി ഞാൻ ഇനി എന്ത് പറഞ്ഞ് വാദിക്കും സഞ്ജു, മലയാളി താരത്തിന്റെ മോശം പ്രകടനത്തിൽ കട്ടകലിപ്പിൽ ഗൗതം ഗംഭീർ

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഫ്രാൻസിനെ വിഴുങ്ങാൻ ഇസ്ലാം ശ്രമിക്കുന്നു; വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ അനിയന്ത്രിത കുടിയേറ്റം’: ട്രംപ്!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies