ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. ഇസ്രത്ത് ജഹാന്‍ ഭീകരസംഘടനയായ ലഷ്‌കറെ തയിബയില്‍ അംഗമാണെന്ന് അന്നത്തെ യുപിഎ സര്‍ക്കാരിന് അറിയാമായിരുന്നുവെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കേസില്‍ കുടുക്കി ആരോപണത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ തന്റെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും ഇന്റലിജന്റ്‌സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറായിരുന്ന രജീന്ദര്‍ കുമാറാണ് വെളിപ്പെടുത്തല്‍ നടത്തയിരിക്കുന്നത്.
2004 ലാണ് ഇസ്രത് ജഹാന്‍ ഉള്‍പ്പെടെ നാലു പേര്‍ എറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. ഗുജറാത്തില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു മോദിക്കെതിരെയുള്ള ഗൂഢാലോചയ്ക്കു പിന്നിലെന്നും രജീന്ദര്‍ കുമാര്‍ പറയുന്നു. യുപിഎ സര്‍ക്കാരിന് മോദി വലിയ വെല്ലുവിളിയുയര്‍ത്തിയതുകൊണ്ടായിരുന്നു അദ്ദേഹത്തെ കുടുക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. മുംബൈ സ്വദേശിയായ ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് കാണിട്ടു അന്നത്തെ യുപിഎ സര്‍ക്കാര്‍ ആദ്യം സത്യവാങ്മൂലം നല്‍കിയിരുന്നതായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, അണ്ടര്‍ സെക്രട്ടറി ആര്‍വിഎസ് മണി എന്നിവര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത് പൊലീസ് റിപ്പോര്‍ട്ടുകളും ഐബി നല്‍കിയ വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇതെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം നേരിട്ട് ഇടപെട്ട് തയ്യാറാക്കിയ രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ ഈ വിവരങ്ങള്‍ ഒഴിവാക്കി ഇസ്രത് ജഹാന്‍ താവ്രവാദിയാണെന്നതിന് തെളിവില്ലെന്ന പറയുകയായിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.
I don’t think Sonia Gandhi or Rahul Gandhi were involved in this exercise: Renuka Chowdhury, Congress #IshratFile https://t.co/p1x3HoHdYm
— TIMES NOW (@TimesNow) April 18, 2016
Discussion about this post