Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

by Brave India Desk
Aug 24, 2026, 04:19 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

ബേപ്പൂരിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പി.വി അൻവർ രംഗത്തെത്തി. സ്വന്തം പക്ഷത്തുനിന്നുണ്ടായ അപ്രതീക്ഷിത ചതിയും പിന്നിൽ നിന്നുള്ള കുത്തുമാണ് തന്റെ പരാജയത്തിനും തുടർന്നുണ്ടായ മൗനത്തിനും കാരണമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ബേപ്പൂരിലെ പരാജയത്തെ വിലയിരുത്തി നടത്തിയ പ്രസംഗം മുൻനിർത്തിയായിരുന്നു അൻവറിന്റെ പ്രതികരണം.

ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ടതില്ല’ എന്ന പ്രയോഗത്തിലൂടെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ വഞ്ചനയെ അൻവർ വിചാരണ ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നാൽ പോലും കെട്ടിവെച്ച തുക നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന പലരും ഇന്ന് നിയമസഭയിലേക്ക് ജയിച്ചുകയറിയത് താൻ നടത്തിയ വലിയ പോരാട്ടങ്ങളുടെ പിന്തുണ കൊണ്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം ആയുസ്സും ആരോഗ്യവും സമ്പത്തും പദവികളും വരെ അവഗണിച്ച് പിണറായിസത്തിന്റെ തനിനിറം തുറന്നുകാട്ടിയ പോരാട്ടവീര്യത്തെ ആരും മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ശരീരഭാരം കുറയ്ക്കാൻ ചാടിയിറങ്ങും മുൻപ് അറിയുക; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലെ ചതിക്കുഴികൾ; പതിയിരിക്കുന്നത് ഗുരുതര ആപത്ത്

അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ബിജെപി

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോൾ , പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ.

നിലവിലെ പ്രതിപക്ഷ നേതാവിനും, കുടുംബാംഗങ്ങൾക്കും എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടല്ലോ! അതിൽ ഒരാൾ എനിക്കെതിരെ മത്സരിച്ച സ്ഥാനർഥി തന്നെ! ഒന്നരവർഷമായി ഞാൻ നടത്തിയ പോരാട്ടത്തിന്റെ അർഥവും സത്യവും വെളിവാകുന്ന രീതിയിൽ സത്യങ്ങൾ ഓരോന്നായി പുറത്തുവരികയാണ്.

ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്.

ആ102 -ൽ എനിക്ക് ഗുരുതുല്യമായവരും, അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്. അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും, സ്ഥാനമാനങ്ങൾ ത്യജിച്ചും ‘രാഷ്ട്രീയ ഭാവിക്കുവേണ്ടി’ ഒട്ടും ‘അഡ്ജസ്റ്റ്’ ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.

മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തിൽ വച്ച് ‘ബേപ്പൂരിൽ പി വി അൻവറിനെ വിജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ‘ എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!? എന്നതും പുന:പരിശോധിക്കേണ്ടതുണ്ട്.

ഇത് കണ്ടപ്പോൾ ‘ബ്രൂട്ടസേ നീയും!’എന്നെനിക്ക് തോന്നിയില്ല. കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്. പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്.

എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്. അതെന്റെ ചരിത്രപരമായ പാരമ്പര്യത്തിൽ നിന്നും ഉണ്ടായിത്തീരുന്നതാണ്.’ഞങ്ങൾ ചതിച്ചതു തന്നെ’ എന്ന് വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവർ ഉണ്ടെങ്കിൽ ഇനിയും പറയട്ടെ.

പക്ഷേ, രാവും പകലും ഇല്ലാതെ എന്റെ കൂടെ പ്രവർത്തിച്ച സാധാരണക്കാരായ പ്രവർത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും, പിണറായിസത്തിനെതിരെ കൈകോർത്തു തോളോട് തോൾ ചേർന്ന് നിന്ന് പോരാടിയ സഖാക്കൾ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എന്റെ മനസ്സിൽ സുദൃഢമായിരിക്കും.

നിങ്ങളുടെ സ്വന്തം
പി.വി അൻവർ

Tags: p v anvar
Share
Tweet
SendShare

Latest stories from this section

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

Latest News

ശരീരഭാരം കുറയ്ക്കാൻ ചാടിയിറങ്ങും മുൻപ് അറിയുക; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലെ ചതിക്കുഴികൾ; പതിയിരിക്കുന്നത് ഗുരുതര ആപത്ത്

ശരീരഭാരം കുറയ്ക്കാൻ ചാടിയിറങ്ങും മുൻപ് അറിയുക; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിലെ ചതിക്കുഴികൾ; പതിയിരിക്കുന്നത് ഗുരുതര ആപത്ത്

അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ബിജെപി

അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ബിജെപി

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies