പയ്യന്നൂർ: പാർട്ടിയുടെ കോട്ടകളിലൊന്നായ പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കുകയെന്നലക്ഷ്യത്തോടെ ജനസമ്പർക്ക പരിപാടികൾക്ക് തുടക്കമിട്ട് സിപിഎം. പയ്യന്നൂരിലെ ഓരോവീട്ടിലുമെത്തി ആളുകളെ നേരിട്ട് കാണാനും പാർട്ടിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെഅഭിപ്രായങ്ങൾ തേടാനും ലക്ഷ്യമിട്ടാണ് നേതാക്കളും പ്രവർത്തകരും അടങ്ങുന്ന വീടു കയറ്റപ്രചാരണത്തിന് പാർട്ടി രൂപം നൽകിയിരിക്കുന്നത്.
പാർട്ടിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തെറ്റുകുറ്റങ്ങളോ അമർഷങ്ങളോപൊതുജനത്തിനുണ്ടെങ്കിൽ അതെല്ലാം തുറന്നുപറയാമെന്നും, ന്യായമായ തിരുത്തലുകൾ വരുത്തിമുന്നോട്ടു പോകാൻ തയ്യാറാണെന്നും നേതൃത്വം വ്യക്തമാക്കുന്നു.
അടുത്തിടെ പയ്യന്നൂരിൽ പാർട്ടിക്കുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, അണികൾക്കിടയിലുംപൊതുസമൂഹത്തിലുമുണ്ടായ സംശയങ്ങൾ ദുരീകരിക്കാനും ജനവിശ്വാസം തിരികെപിടിക്കാനുമാണ് സിപിഎം ഏരിയ കമ്മിറ്റിയുടെയും പ്രാദേശിക നേതൃത്വത്തിന്റെയും നേതൃത്വത്തിൽവീടുവീടാന്തരമുള്ള ഗ്രഹസന്ദർശനത്തിന് തുടക്കമിടുന്നത്. വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട്സംവദിക്കുന്നതിനൊപ്പം സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാനും പ്രതിപക്ഷ പ്രചാരണങ്ങളെചെറുക്കാനും നീക്കമുണ്ട്. വീഴ്ചകൾ തിരുത്തി പാർട്ടി പയ്യന്നൂരിൽ പഴയ കരുത്തോടെതിരിച്ചെത്തുമെന്ന് വാ വാർത്താസമ്മേളനത്തിൽ സിപിഎം നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.








