ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാനെതിരെ തിരിച്ചടി കടുപ്പിച്ച്അമേരിക്ക. തെക്കൻ ഇറാന്റെ തീരദേശ മേഖലകളായ ബന്ദർ അബ്ബാസ്, സിരിക്, ഖഷം ദ്വീപ് എന്നിവകേന്ദ്രീകരിച്ച് യുഎസ് സേന നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ.
ഹോർമുസ് പ്രവിശ്യയിലെ സിരിക് കൗണ്ടിയിലുള്ള കുഹെസ്റ്റാക്കിൽ ഒരു വിവാഹച്ചടങ്ങ് നടന്നിരുന്നവസതിക്ക് സമീപമാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. മരണസംഖ്യ ഇനിയുംഉയർന്നേക്കാമെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. സിറിക്കിലെ തുറമുഖ അടിസ്ഥാനസൗകര്യങ്ങൾക്കും ഖഷം ദ്വീപിലെ വ്യാവസായിക കേന്ദ്രങ്ങൾക്കും നേരെയും മിസൈൽ പതിച്ചിട്ടുണ്ട്. ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് യുഎസ് നീക്കമെന്ന് ഇറാൻ ആരോപിച്ചു.
അതേസമയം, യുഎസ് നടപടിക്ക് പിന്നാലെ ശക്തമായ തിരിച്ചടി ആരംഭിച്ചതായി ഇറാൻറെവല്യൂഷണറി ഗാർഡ്സ് (ഐആർജിസി) വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ സൈനികതാവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളുംഅയച്ചുതുടങ്ങിയതായി ടെഹ്‌റാൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. അമേരിക്ക തങ്ങളുടെഅതിക്രമങ്ങൾക്ക് വൻവില നൽകേണ്ടി വരുമെന്നും കനത്ത തിരിച്ചടി ഉറപ്പാണെന്നും ഇറാന്റെമുതിർന്ന സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തുന്നനീക്കങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഇറാൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ സൈനിക ആക്രമണം നേരിടേണ്ടി വരുമെന്ന്അമേരിക്കയും വ്യക്തമാക്കിയതോടെ മേഖലയിലെ സംഘർഷം അതിരൂക്ഷമായസാഹചര്യത്തിലേക്ക് വഴിവെച്ചിരിക്കുകയാണ്.












