ഡല്‍ഹി: ഇസ്രത് ജഹാന്‍ ഏറ്റുമട്ടല്‍ കേസില്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു പുറമേ പിന്‍ഗാമി സുശീല്‍ കുമാര്‍ ഷിന്‍ഡെയും സംശയത്തിന്റെ നിഴലില്‍. സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കു നേരെ ഗൂഢാലോചനാ വാദം ശക്തിപ്പെടുത്തി പുതിയ രേഖകള്‍ പുറത്തുവന്നു. ഏറ്റുമുട്ടല്‍ അന്വേഷിച്ച സിബിഐ സംഘത്തിനു മുന്നില്‍ മുംബൈ സ്വദേശി ഇസ്രത്ത് ജഹാന്‍ പാക്ക് ഭീകരസഘനടയായ ലഷ്‌കറെ തയിബയിലെ അംഗമാണെന്ന വിവരം വെളിപ്പെടുത്തുന്നതില്‍നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥരെ സുശീല്‍ കുമാര്‍ ഷിന്‍ഡെ വിലക്കിയെന്നാണ് പുതിയ വിവരം.
ലോക്‌നാഥ് ബെഹെറയുടെ നേതൃത്വത്തിലുള്ള സംഘം പാക്ക് ഭീകരനായ ഡേവിഡ് കോള്‍മന്‍ ഹെഡ്‌ലിയെ അമേരിക്കയില്‍ ചോദ്യം ചെയ്തപ്പോള്‍ ഇസ്രത് ജഹാന്‍ ലഷ്‌കറെ തയിബ അംഗമാണെന്ന വിവരം ലഭിച്ചിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഹെഹെറ ഇതു കാട്ടി ആഭ്യന്തര മന്ത്രാലത്തിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. പിന്നീട് ഏറ്റുമുട്ടല്‍ അന്വേഷിച്ച സിബിഐ സംഘം ബഹ്‌റയോട് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇസ്രതിനെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ ആരോപണ വിധേയരായ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനായിരുന്നു ഇത്. ഹെഡ്‌ലിയെ ചോദ്യം ചെയ്തതുമായി ബന്ദപ്പെട്ട വിവരങ്ങള്‍ സിബിഐ സംഘം ആരാഞ്ഞപ്പോഴായിരുന്നു ഇസ്രതിന്റെ വിവരങ്ങള്‍ മറിച്ചവയ്ക്കണമെന്ന് ഷിന്‍ഡെ എന്‍ഐഎയോട് നിര്‍ദേശിച്ചത്.
ഇസ്രത് ജഹാന്‍ തീവ്രവാദിയാണെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തിലുണ്ടായിരുന്നുവെങ്കിലും രണ്ടാമത്തേതില്‍ ഈ വിവരങ്ങളില്ലായിരുന്നു. ഇത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ ഇടപെടല്‍ മൂലമായിരുന്നുവെന്ന് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ. പിള്ളയും അണ്ടര്‍ സെക്രട്ടറിയും വെളിപ്പെടുത്തിയിരുന്നു.
Discussion about this post