ശ്രീഗനഗര്‍: കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. നാലു ഭീകരര്‍ ഒളിച്ചിരിക്കുന്നതായും സംശയമുണ്ട്. ലഷ്കറെ തയിബ ഭീകരരുമായാണ് ഏറ്റമുട്ടലുണ്ടായത്. ലോലാ വനമേഖലയില്‍ ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണ്. തീവ്രവാദികള്‍ ഒളിച്ചിരുക്കുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശം വളഞ്ഞു.
ഇവിടെയായായിരുന്നു സൈനികര്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു ഒരാഴ്ച നീണ്ട പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് ഹന്ദ് വാരയിലെ മൂന്നു സൈനിക ബംഗറുകള്‍ നീക്കം ചെയ്തിരുന്നു. ഈ ബംഗറുകള്‍ കേന്ദ്രീകരിച്ചായിരുന്നു മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സൈന്യം ഏകോപിപ്പിച്ചിരുന്നത്. ബംഗറുകള്‍ നീക്കം ചെയ്തത് തീവ്രവാദ ഭീഷണി വര്‍ദ്ധിപ്പിക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു.
Discussion about this post