ഇന്ത്യൻ സിനിമാലോകത്തെ മൂല്യമേറിയ താരമാണ് പ്രഭാസ്. ബാഹുബലി എന്ന പേര് മാത്രം മതി പ്രഭാസിനെ ഓർക്കാൻ. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കരിയറിൽ തിളങ്ങുന്ന താരം 45 ാം വയസിലേക്ക് അടുക്കുകയാണ്.
തെന്നിന്ത്യൻ സിനിമലോകത്തെ ബാച്ചിലർ ആയത് കൊണ്ട് തന്നെ താരത്തിന്റെ സ്വകാര്യജീവിതവും വിവാഹക്കാര്യവും ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. പ്രിയപ്പെട്ടവരേ, എനിക്കേറം പ്രത്യേകതയുള്ള ഒരാൾ കടന്നുവരാൻ പോകുന്നു. കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. വിവാഹത്തെ കുറിച്ചോ പ്രണയജീവിതത്തെ കുറിച്ചോ ആവും താരം സൂചന നൽകിയത് എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. നടിമാരായ അനുഷ്‌ക ഷെട്ടി കൃതി സനോൺ എന്നിവരുടെ പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നത്. എന്നാൽ അതൊന്നുമല്ല, പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്.
അതേസമയം ഒരുപിടി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനുള്ളത്. കൽക്കി 2898 എഡിയാണ് പ്രഭാസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27 നാണ് തിയറ്ററുകളിലെത്തുന്നത്.












Discussion about this post