ന്യൂഡൽഹി: നേരത്തെ ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന മുൻനിര സോഷ്യൽ മീഡിയ വെബ്‌സൈറ്റ് പൂർണമായും എക്‌സ് ഡോട് കോമിലേക്ക് മാറിയതായി ഉടമ ഇലോൺ മസ്‌ക്. ഇനിമുതൽ ട്വിറ്റർ ഔദേ്യാഗികമായി എക്‌സ് എന്ന് തന്നെ അറിയിപ്പെടുമെന്നും ഇലോൺ മസ്‌ക് വെള്ളിയാഴ്ച്ച അറിയിച്ചു. ലോഗോയും ബ്രാൻഡിംഗും എക്‌സ് ആയി മാറിയെങ്കിലും ഇതിന്റെ ഡൊമൈയിൻ നാമം ഇന്ന് വരെയും ട്വിറ്റർ ഡോട്ട് കോം എന്ന് തന്നെ തുടരുകയായിരുന്നു.
‘ഇപ്പോൾ എല്ലാ പ്രധാനപ്പെട്ട സംവിധാനങ്ങളും പൂർണമായും എക്‌സ് ഡോട്ട് കോമിന് കീഴിൽ വന്നിരിക്കുകയാണ്’- എക്‌സിന്റെ പുതിയ ലോഗോയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇലോൺ മസ്‌ക് പോസ്റ്റ് ചെയ്തു. ചൈനയുടെ വി ചാറ്റിനൊപ്പം തന്നെ എക്‌സും സൂപ്പർ ആപ്പായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
2022ലാണ് ടെസ്ല തലവനും സ്‌പേസ് എക്‌സും മറ്റ് കമ്പനികളും ചേർന്ന് 22 ബില്യണിന് ട്വിറ്റർ ഏറ്റെടുക്കുകയും എക്‌സ് എന്ന പേരിൽ റി ബ്രാൻഡിംഗ് നടത്തുകയും ചെയ്തത്. ഇതോടെ, ലോഗോയിലും മാറ്റം കമ്പനി മാറ്റം വരുത്തി. നീല വൃത്തത്തിനുള്ളിൽ എക്‌സ് എന്ന ഇംഗ്ലീഷ് അക്ഷരം എഴുതിയതാണ് എക്‌സിന്റെ പുതിയ ലോഗോ.
Discussion about this post