Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

by Brave India Desk
Sep 14, 2026, 10:57 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ, തന്നെ വിമാനത്താവളത്തിലേക്ക് എത്തിച്ച ഇന്ത്യൻ ഡ്രൈവറോട് നേരിട്ടെത്തി നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഔദ്യോഗിക പദവികളുടെയോ പ്രോട്ടോക്കോളുകളുടെയോ ഭാരമില്ലാതെ ഒരു സാധാരണ തൊഴിലാളിയോട് ഒരു ലോകനേതാവ് കാണിച്ച എളിമയും കരുതലും നിറഞ്ഞ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം കാട്ടുതീ പോലെ പടരുകയും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയും ചെയ്തു.

Stories you may like

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിക്ക് ശേഷം മടക്കയാത്രയ്ക്കായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയ ഈ ഹൃദയസ്പർശിയായ നിമിഷം അരങ്ങേറിയത്. കാറിൽ നിന്നിറങ്ങിയ ഷെയ്ഖ് ഖാലിദ്, തന്നെ യാത്രയയക്കാനായി വിമാനത്താവളത്തിൽ കാത്തുനിന്ന ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും അഭിവാദ്യം ചെയ്ത് പ്രത്യേക വിമാനത്തിലേക്ക് കയറാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം, തന്നെ സുരക്ഷിതമായി വാഹനമോടിച്ച് എത്തിച്ച ഡ്രൈവറോട് നന്ദി പറയാൻ വിട്ടുപോയ കാര്യം അദ്ദേഹം ഓർത്തു. ഒട്ടും മടിക്കാതെ ഉടൻ തന്നെ തിരിഞ്ഞുനടന്ന് കാറിനടുത്തേക്ക് എത്തിയ കിരീടാവകാശി, ഡ്രൈവർക്ക് ഊഷ്മളമായി ഹസ്തദാനം നൽകുകയും കുറച്ചുസമയം സൗഹൃദം പങ്കുവെച്ച് നന്ദി അറിയിക്കുകയും ചെയ്ത ശേഷമാണ് യാത്ര തുടർന്നത്. ഈ അപൂർവ്വ നിമിഷം ക്യാമറകളിൽ പതിയുകയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയുമായിരുന്നു. ഒരു സാധാരണ ഡ്രൈവറുടെ സേവനത്തെപ്പോലും വിലമതിച്ച അബുദാബി കിരീടാവകാശിയുടെ ഈ വലിയ മനസ്സിനെ വാനോളം പ്രശംസിക്കുകയാണ് സൈബർ ലോകം.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ന്യൂഡൽഹിയിലെത്തിയത്. സെപ്റ്റംബർ 12, 13 തീയതികളിലായി ‘റെസിലിയൻസ്, ഇന്നൊവേഷൻ, കോ-ഓപ്പറേഷൻ, സസ്റ്റൈനബിലിറ്റി’ എന്ന പ്രമേയത്തിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ 13 ലോകനേതാക്കളും 17 ഔദ്യോഗിക പ്രതിനിധി സംഘങ്ങളുമാണ് പങ്കെടുത്തത്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബുദാബി കിരീടാവകാശി നിർണായകമായ ഉഭയകക്ഷി ചർച്ചകളും നടത്തിയിരുന്നു. ഊർജ്ജ വിതരണം, വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ധനകാര്യ സഹകരണം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള സുരക്ഷാ ആശങ്കകൾ, മേഖലയിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ, ബ്രിക്സ് കൂട്ടായ്മയിലെ യുഎഇയുടെ സജീവ പങ്കാളിത്തം എന്നിവയും ചർച്ചകളിൽ വിഷയമായി. എന്നാൽ നയതന്ത്ര ചർച്ചകളുടെ ഗൗരവത്തിനപ്പുറം, മടക്കയാത്രയിൽ അബുദാബി കിരീടാവകാശി കാട്ടിയ ഈ മനുഷ്യത്വം നിറഞ്ഞ സമീപനമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും ജനമനസ്സുകളിലും പ്രധാന ചർച്ചയായി മാറിയിരിക്കുന്നത്.

Tags: Abu Dhabi crown princeIndian chauffeur
Share
Tweet
SendShare

Latest stories from this section

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘റഷ്യയും ചൈനയും ഒരുങ്ങിയിറങ്ങി, പക്ഷേ കളംപിടിച്ചത് ഇന്ത്യ!’; ഭിന്നതകൾക്കിടയിലും ബ്രിക്സിൽ മോദിയുടെ വമ്പൻ നയതന്ത്ര വിജയം

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

സൗദിയെ പിണക്കാനില്ല; ഹൂതി ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ, ‘ഡാമേജ് കൺട്രോളുമായി’ ഷെഹ്ബാസ് ഷെരീഫ്

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

Latest News

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘റഷ്യയും ചൈനയും ഒരുങ്ങിയിറങ്ങി, പക്ഷേ കളംപിടിച്ചത് ഇന്ത്യ!’; ഭിന്നതകൾക്കിടയിലും ബ്രിക്സിൽ മോദിയുടെ വമ്പൻ നയതന്ത്ര വിജയം

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

‘ജയിലിൽ ഇനി മട്ടനും മീനും വേണ്ട, തടവുകാർക്ക് കോഴിയും മുട്ടയും മതി’; സർക്കാരിന് ലാഭം കോടികൾ, മെനു മാറ്റാൻ ഡിജിപിയുടെ ശുപാർശ

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies