Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

by Brave India Desk
Sep 14, 2026, 07:18 pm IST
in India
Share on Facebook
Tweet
WhatsAppTelegram

രാജസ്ഥാനിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വീണ്ടും ആഞ്ഞടിച്ച് കാവിത്തിരമാല! കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനും പ്രാദേശിക പാർട്ടികളുടെ സങ്കുചിത രാഷ്ട്രീയത്തിനും കനത്ത പ്രഹരമേൽപ്പിച്ച് നഗരങ്ങളെ കാവിയണിയിച്ച് ബിജെപിയുടെ വൻ മുന്നേറ്റം. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ ഉൾപ്പെടെ 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജനങ്ങൾ ദേശീയതയ്ക്കും വികസനത്തിനും ഒപ്പമാണെന്ന് ഒരിക്കൽ കൂടി അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് മുഖമടച്ചുള്ള മറുപടിയാണ് രാജസ്ഥാനിലെ സാധാരണ ജനങ്ങൾ നൽകിയിരിക്കുന്നത്. വൻ നഗരങ്ങളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയമാണ് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത്. 80 അംഗ ഉദയ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ 53 വാർഡുകൾ അനായാസം സ്വന്തമാക്കി ബിജെപി കാവിക്കൊടി പാറിച്ചു. 70 അംഗ ഭിൽവാരയിൽ 45 വാർഡുകളിലും താമര വിരിഞ്ഞു. 100 അംഗ കോട്ട കോർപ്പറേഷനിൽ 53 വാർഡുകളുമായി ബിജെപി അജയ്യമായ കരുത്ത് കാട്ടി. ഇതിന് പുറമെ തലസ്ഥാനമായ ജയ്പൂരിലും അൽവാറിലും കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറ്റം തുടരുകയാണ്.

Stories you may like

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

എന്നാൽ കോൺഗ്രസിന് ഏറ്റവും വലിയ നാണക്കേടുണ്ടായത് അവരുടെ മുൻ മുഖ്യമന്ത്രിയുടെ അടക്കം തട്ടകമായ ജോധ്പൂരിലാണ്. കോൺഗ്രസിന്റെ ഉരുക്കുകോട്ടയെന്ന് അഹങ്കരിച്ചിരുന്ന ഇവിടെ 44 വാർഡുകൾ വീതം നേടി ബിജെപി അവരുടെ നെഞ്ചിൽ തീ കോരിയിട്ടിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളുടെ സ്വന്തം തട്ടകത്തിൽ ബിജെപി കാഴ്ചവെച്ച ഈ മുന്നേറ്റം വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണ്. ബിക്കാനീറിലും അജ്മീറിലും പാലിയിലും മാത്രമാണ് കോൺഗ്രസിന് അൽപമെങ്കിലും മുഖം രക്ഷിക്കാനായത്. സെപ്റ്റംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് രാജസ്ഥാനിൽ 10 മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് പുറമെ 51 മുനിസിപ്പൽ കൗൺസിലുകൾ, 248 മുനിസിപ്പാലിറ്റികൾ എന്നിവയിലേക്ക് വോട്ടെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ജനങ്ങൾ വലിച്ചെറിഞ്ഞ ചില സ്ഥാനാർത്ഥികളുടെ ദയനീയ ചിത്രവും ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. രാജ്യവിരുദ്ധ ശക്തികൾക്കും വിഘടനവാദികൾക്കും ചൂട്ടുപിടിക്കുന്ന പ്രാദേശിക കക്ഷിയായ ആർഎൽപി (RLP) സ്ഥാനാർത്ഥിക്ക് ഒരു വോട്ട് പോലും ലഭിക്കാതെ വട്ടപ്പൂജ്യമായത് വലിയ നാണക്കേടായി. ബലോത്രയിലെ സിന്ധ്രി മുനിസിപ്പാലിറ്റി മൂന്നാം വാർഡിൽ മത്സരിച്ച ആർഎൽപിയുടെ ഓം പ്രകാശിനാണ് സ്വന്തം വോട്ട് പോലും കിട്ടാതായത്. ജനങ്ങൾ ഇത്തരം പാർട്ടികളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. നാഗൂരിലെ റിയാൻബാരി മുനിസിപ്പാലിറ്റിയിലെ 15-ാം വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മജീദ് മുഹമ്മദിന് ആകെ ലഭിച്ചത് വെറും ഒരു വോട്ടാണ്! പർബത്സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി കൈലാഷ് ചന്ദിനും ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാൽ തനിക്ക് തൊട്ടടുത്ത 12-ാം വാർഡിലാണ് വോട്ടുള്ളതെന്നും മറ്റാരോ ആണ് ആ ഒരു വോട്ട് തനിക്ക് ചെയ്തതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഏതായാലും നരേന്ദ്ര മോദി സർക്കാരിന്റെയും സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെയും വികസന-ദേശീയ നയങ്ങൾക്ക് രാജസ്ഥാനിലെ ജനങ്ങൾ നൽകിയ ചരിത്രപരമായ അംഗീകാരമായാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

Tags: BJPcongress
Share
Tweet
SendShare

Latest stories from this section

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

Latest News

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies