ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് നേരെ വിമാനത്തിനുളളില്‍ വച്ച് കയ്യേറ്റശ്രമം നടത്തിയെന്ന് പരാതി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മുംബൈ പുണെ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി കനയ്യ തന്നയെണ് ട്വീറ്ററില്‍ കുറിച്ചത്.
അക്രമിക്കെതിരെ ജെറ്റ് എയര്‍വേയ്‌സ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും കനയ്യ കുമാര്‍ ആരോപിച്ചു. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പ്രശ്‌നമുണ്ടാക്കിയവരെ തിരിച്ചിറക്കിയെന്നും ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post