മുംബൈ: വിമാനത്തില്‍ വച്ച് സഹയാത്രികന് തന്നെ ആക്രമിച്ചെന്ന ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ വാദം കള്ളമെന്ന് തെളിയുന്നു. കനയ്യയെ ആക്രമിച്ചെന്ന വാദം അന്വേഷണത്തില്‍ സത്യമല്ലെന്ന് ബോധ്യപ്പെട്ടതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഒരു ബിജെപി പ്രാദേശിക പ്രവര്ത്തകന് തന്നെ കഴുത്തു ഞെരിച്ചുവെന്നും, ആക്രമിച്ചുവെന്നും ആയിരുന്നു കനയ്യ പറഞ്ഞിരുന്നത്. എന്നാല്‍ കനയ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ആള് ഇത് നിഷേധിച്ചു.
തനിക്ക് കനയ്യയെ അറിയില്ലെന്നും വിമാനത്തില്‍ വച്ച് അറിയാതെ കൈതട്ടുകയായിരുന്നു എന്നുമാണ് ഇയാളുടെ വാദം.ഇത് ശരിവെക്കുന്നതാണ് മുംബെ പൊലീസിന്റെ പ്രസ്താവനയും. വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരുടെ മൊഴിയും ഇത് ശരിവെക്കുന്നതാണ്. സംഭവം അനാവശ്യമായി പെരുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കനയ്യകുമാര്‍ എന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം
Discussion about this post