ചെന്നൈ: തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമയെയും ഭാഷാ സ്വത്വത്തെയും ചൊല്ലിഘടകകക്ഷിയായ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായിഡി.എം.കെ. തമിഴ്‌നാടിനെ സംസ്‌കാരം പഠിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് യാതൊരുഅവകാശവുമില്ലെന്നും തമിഴ് ജനതയുടെ ഭാഷാപരമായ സ്വത്വത്തെ മാനിക്കാൻ കോൺഗ്രസ്തയ്യാറാകുന്നില്ലെന്നും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ രൂക്ഷമായി ആരോപിച്ചു.
ചെന്നൈ ഐലൻഡ് ഗ്രൗണ്ടിൽ വിദ്യാർത്ഥികളുമായും യുവാക്കളുമായും സംവദിക്കാൻ രാഹുൽഗാന്ധി പങ്കെടുത്ത പരിപാടിയുടെ പേര് ഹന്ദിയിലായതാണ് ഡി.എം.കെയെ ചൊടിപ്പിച്ചത്. ‘ഛാത്രോംകി ഗൂഞ്ച്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു തമിഴ്സംസ്കാരത്തെയും പാരമ്പര്യത്തെയും പറ്റി രാഹുൽ ഗാന്ധി പരാമർശങ്ങൾ നടത്തിയത്. എന്നാൽതമിഴ്‌നാട്ടിൽ വന്ന് നടത്തുന്ന പരിപാടിക്ക് തമിഴിലോ ഇംഗ്ലീഷിലോ പേരിടാനുള്ള മര്യാദ പോലുംകാണിക്കാതെ, ഹിന്ദി പേരിട്ടതിനെ ഡി.എം.കെ ചോദ്യം ചെയ്തു.
തമിഴ്‌നാടിന്റെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കാൻ ഡി.എം.കെ മാത്രം മതിയാകും. സ്വന്തംഭാഷയും പാരമ്പര്യവും സംരക്ഷിക്കാൻ മറ്റാരുടെയും ഉപദേശവും പാഠങ്ങളും തമിഴ് ജനതയ്ക്ക്ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെ ഉയർന്ന ഈസ്വരച്ചേർച്ചയില്ലായ്മ തമിഴ്‌നാട്ടിൽ ‘ഇൻഡി ‘ (INDI) മുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയവിള്ളലുകൾക്ക് വഴിതുറന്നിരിക്കുകയാണ്.










