ഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട്, ഇസ്രത് ജഹാന്‍ വിഷയങ്ങളില്‍ ശക്തമായ കടന്നാക്രമണം നടത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം. ഇതിനായി ബിജെപി എംപിമാര്‍ ഈയാഴ്ച മുഴുവന്‍ സമയവും പാര്‍ലമെന്റിലുണ്ടാകണമെന്നു പാര്‍ട്ടി വിപ്പ് നല്‍കി. തെരരഞ്ഞെടുപ്പു പ്രചാരണം മൂലം പാര്‍ലമെന്റിലെ ഹാജര്‍നില കുറഞ്ഞ പശ്ചാത്തലത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശമുണ്ടായത്.
ലഷ്‌കറെ തായിബ ബന്ധമുള്ള ഭീകരപ്രവര്‍ത്തകയാണ് ഇസ്രത് ജഹാനെന്ന് അറിഞ്ഞുകൊണ്ടു തന്നെ അവര്‍ക്ക് അനുകൂലമായ നിലപാടാണ് അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം സ്വീകരിച്ചതെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി യോഗത്തില്‍ പറഞ്ഞു.
Discussion about this post