ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം വിശദീകരിച്ച് വി.എസ് വാര്‍ത്താ കുറിപ്പ് ഇറക്കി. വാര്‍ത്താ കുറിപ്പില്‍ വി,എസ് പറയുന്നത് ഇങ്ങനെ: പാര്‍ട്ടി സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ഉന്നയിച്ച വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ ഒഴിവാക്കിയതായി അറിയുന്നു. അത്രത്തോളം. മറ്റ് പരാമര്‍ശങ്ങളും ഒഴിവാക്കപ്പെടുമെന്ന് താന്‍ പ്രത്യാശിക്കുന്നു.
ടിപി ചന്ദ്രശേഖരന് കേസില്‍ പ്രതികളായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.ഇതില്‍ ഒരാള്‍ക്കെതിരെ കേന്ദ്ര കമ്മറ്റി നിര്‍ദ്ദേശപ്രകാരം നടപടി എടുത്തു. . എന്നാല്‍ മറ്റ് രണ്ട് പേര്‍ക്കെതിരെ നടപടി എടുത്തില്ല എന്ന് മാത്രമല്ല അവരെ നേതൃസ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നു. ഇവരെ പുറത്താക്കണമെന്നും, കൊലയാളി പാര്‍ട്ടി എന്ന ചീത്തപേര് ഒഴിവാക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നു.
ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്ന സാഹചര്യത്തെ കുറിച്ചും വി.എസ് വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.
പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്ക്കുന്നു. അതിനാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ല. തന്റെ നിസ്സഹായവസ്ഥ ഇന്നും പ്രകാശ് കാരാട്ടിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
നേരത്തെയും ഇക്കാര്യത്തില്‍ പ്രകാശ്കാരാട്ടിനെ രേഖമൂലം വിവരങ്ങള്‍ അറിയിച്ചിരുന്നു എന്ന സൂചനയാണ് വി.എസ് നല്‍കുന്നത്. നിലപാടില്‍ നിന്ന് വിട്ടുവീഴ്ചക്കില്ല എന്ന് വിഎസ് പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
സംസ്ഥാന സമിതി പാനലില്‍ വിഎസിന്റെ പേരില്ല
വി.എസ് അച്യൂതാനന്ദന്റെ പേര് ഒഴിവാക്കികൊണ്ട് സിപിഎം സംസ്ഥാനസമിതിയുടെ പാനല്‍. 88അംഗ പാനലില്‍ ഒരംഗത്തെ ഒഴിവാക്കിയിട്ടുണ്ട്. 87 പേരുകളുള്ള പാനലിന് സംസ്ഥാനകമ്മറ്റി അംഗീകാരം നല്‍കും.സമ്മേളനത്തിന് വിഎസ് വരാത്ത സാഹചര്യത്തില്‍ വിഎസിന്റെ പേര് ഇപ്പോള്‍ ഉള്‍പ്പെടുത്തേണ്ട എന്നാണ് സംസ്ഥാനസമിതിയുടെ തീരുമാനം. എന്നാല്‍ സമവായ സാധ്യതകള്‍ക്കായി ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയുമാണ് ചെയ്യുന്നത്.
പിബി ഇടപെടല്‍ പരാജയപ്പെട്ടു
അതേസമയം, വി.എസിനോട് സമ്മേളനവേദിയിലേക്ക് മടങ്ങിയത്തണമെന്നു പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. സംസ്്ഥാനസമിതിയില് വിഎസിനെ ഉള്‍പ്പെടുത്തണമെന്നും പിബിയ്ക്ക് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനകമ്മറ്റിയില്‍ വിഎസിനെ ഇപ്പോള്‍ ഉള്‍പ്പെടുത്തേണ്ട എന്ന നിലപാടാണ് സംസ്ഥാന സമിതി എടുത്തത്. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വിഎസിനെ വിളിച്ച് ആലപ്പുഴയില്‍ തിരികെ എത്താന്‍ ആവശ്യപ്പെട്ടിട്ടിരുന്നു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് യെച്ചൂരി പറഞ്ഞത്.
എന്നാല്‍ സംസ്ഥാനസമിതില് ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ ആലപ്പുഴയിലേക്ക് വരേണ്ട എന്ന് വിഎസ് തീരുമാനിക്കുകയായിരുന്നു.
15 പേരാണ് സംസ്ഥാന സമിതിയിലെ പുതുമുഖങ്ങള്‍. എന്‍.എന്‍.കൃഷ്ണദാസ് സമിതിയിലേക്ക് മടങ്ങിയെത്തി. കൊല്ലയില്‍ സുദേവന്, സൂസന് കോടി, കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്, പി.നന്ദകുമാര്‍, വി.ശിവന്‍കുട്ടി, എം.ബി.രാജേഷ്, പുത്തലത്ത് ദിനേശന്, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്, എന്‍.വി.ബാലകൃഷ്ണന്, എം.സ്വരാജ്, എ.സജീവന്, ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്, ഡോ.വി.ശിവദാസന്‍ എന്നിവരാണ് പുതുമുഖങ്ങള്‍. പാലൊളി മുഹമ്മദ് കുട്ടി, എം.എം.ലോറന്‍സ്, എം.കെ.ഭാസ്കരന്, വി.ആര്.ഭാസ്കരന്, സി.ടികൃഷ്ണന്, ടി.ശിവാദാസന്‍, കെ.എം.സുധാകരന് എന്നിവരെ ഒഴിവാക്കി.
Discussion about this post