ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായ ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ചേരും. 70 അംഗ നിയമസഭയില്‍ എഎപിക്ക് 67 സീറ്റും ബിജെപിക്കു മൂന്നു സീറ്റുമാണുള്ളത്. സഭ ചേരുന്ന ഉടനെ മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കും. തുടര്‍ന്ന് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം ദിവസമായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പു നടക്കുക. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്യുന്നതും രണ്ടാം ദിനമായ ചൊവ്വാഴ്ചയായിരിക്കും.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരായ ഭൂസമരത്തില്‍ സമരത്തില്‍ പിന്തുണ തേടുന്നതിനായാണു പ്രമുഖ ഗാന്ധിയന്‍ അന്നാഹസാരെ ഇന്ന് കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തും കേന്ദ്ര സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനെതിരേയാണു ഹസാരെ സമരത്തിനൊരുങ്ങുന്നത്.
Discussion about this post