എം വി നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് ഡിജിപിക്ക് നല്കിയ കത്ത് പുറത്ത് വന്ന ചാനല്‍ ഓഹരിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ടാണ് വിഎസ് കത്ത് നല്‍കിയിരിക്കുന്നത്.
നികേഷിന്റെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കത്തില്‍ ആരോപിക്കുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കത്തിനൊപ്പം ഉണ്ടെന്നും വിഎസ് പറയുന്നു. മാര്‍ച്ച് 8നാണ് വിഎസ് ഡിജിപിക്ക് കത്തയച്ചത്.
ചാനലിന്റെ മുഖ്യ ഓഹരി ഉടമയും, ഡയറക്ടറും ആക്കാമെന്ന് വി
ശ്വസിപ്പിച്ച് ഒന്നര കോടി രൂപ സ്ഥാപനത്തില്‍ നിക്ഷേപിപ്പിച്ചതിന് ശേഷം ഡയറക്ടര്‍ ആക്കാതെയും, അവര്‍ക്ക് നല്‍കേണ്ട ഇക്വറ്റി ഷെയറുകള്‍ ഘടന മാറ്റം വരുത്തി അവരെ ചതിച്ചുവെന്നും കാണിച്ച് തൊടപുഴ കരിമണ്ണൂര്‍ സ്വദേശി ലാലി ജോസഫ് നല്കിയ പരാതിയുടെ പകര്‍പ്പും വിഎസ് കത്തിനൊപ്പം വച്ചിട്ടുണ്ട്.
Discussion about this post