ഡല്‍ഹി:എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കു ഈ വര്‍ഷം രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ(നീറ്റ്) നടത്തും. പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഭരണാഘടനാ ബെഞ്ചിന്റേതാണ് വിധി. വിദ്യാര്‍ഥികള്‍ ഇനി വിവിധ പ്രവേശനപരീക്ഷകള്‍ എഴുതേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മെയ് ഒന്നിനും ജൂലൈ 24ന്ും പരീക്ഷ നടത്തും. ഒഗസ്റ്റ് 17ന് ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങള്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാകും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധാകമായിരിക്കും. വിവിധ കോഴ്‌സുകള്‍ക്ക് മാത്രമായിരിക്കും വിധി ബാധകമാകുക. ബിരുദാനന്തര ബിരുജ പരീക്ഷകള്‍ക്ക് ഈ വര്‍ഷം വിധി ബാധകമാകില്ല.
ഈ വര്‍ഷം രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ രണ്ടുഘട്ടമായി നടത്താന്‍ തയാറാണെന്നു സിബിഎസ്ഇ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചെങ്കിലും വാദം കേള്‍ക്കുന്നതു ഇന്നത്തേക്കു മാറ്റുകയായിരുന്നു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതു വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11നാണ് സുപ്രീം കോടതി റദ്ദാക്കിയത്.
മൂന്നംഗ ബെഞ്ചിലെ ഒരംഗത്തിന്റെ വിയോജിപ്പോടെ 2013 ജൂലൈ 18നു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ച് അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്. കേസില്‍ പുതുതായി വാദം കേള്‍ക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു കേസ് പരിഗണിക്കാനിരിക്കേയാണ് ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്നു കേന്ദ്രസര്‍ക്കാരും സിബിഎസ്ഇയും ബുധനാഴ്ച ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്.
Discussion about this post