തിരുവനന്തപുരം: എസ്എന്‍ഡിപിക്കും എസ്എന്‍ ട്രസ്റ്റിലും ഭൂമി നല്കിയ സ്ഥലത്ത് ആരാധനാലയങ്ങള്‍ പണിയാന്‍ മറ്റ് മതങ്ങള്‍ക്കും ഭൂമി നല്‍കിയിട്ടുണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. കോട്ടയം തീക്കോയി വില്ലേജിലുള്ള മിച്ച ഭൂമിയാണു ക്ഷേത്ര സമുച്ചയത്തിനും സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നതിനുമാണ് പതിച്ചു നല്‍കിയത്. ഇവിടെത്തന്നെ മുരുകന്മല ക്ഷേത്രത്തോടു ചേര്‍ന്നുള്ള കുരിശുമല, അള്ളാപ്പാറ പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലീം ആരാധാനാലയങ്ങള്‍ക്കായി ഭൂമി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ആവശ്യപ്രകാരം ഇവിടെ ക്ഷേത്ര സമുച്ചയം നിര്‍മിക്കുന്നതിനു 15 ഏക്കറും 10 ഏക്കര്‍ ഭൂമി വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രം പണിയുന്നതിനും പതിച്ചു നല്‍കുന്നതായുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
അതേസമയം, എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപിയോഗത്തിനും ഭൂമി പതിച്ചുനല്‍കിയ ഉത്തരവില്‍ അപാകതയില്ലെന്ന്് ചൂണ്ടിക്കാട്ടി എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. ഇതേ സ്ഥലത്ത് മറ്റ് പ്രബല സമുദായങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയിട്ടുണ്ട്. ഇവര്‍ അപേക്ഷ നല്കിയ സാഹചര്യത്തിലാണ് തങ്ങളും ഭൂമിക്കായി അപേക്ഷിച്ചത്. മറ്റ് മതങ്ങള്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാരിനു തിരിച്ചു നല്കുമെങ്കില് തങ്ങളും തിരിച്ച് നല്‍കാമെന്നും വെള്ളാപ്പള്ളി അറിയിച്ചു.
എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപി യോഗത്തുനും കൂടി 25 ഏക്കര്‍ ഭൂമിയാണ് പതിച്ചു നല്‍കിയത്. 2008 ലാണ് എസ്എന്‍ഡിപി യോഗം അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ഉത്തരവ് ഇറങ്ങിയത് 2012 ല്‍ ആണ്. ഇതില്‍ എസ്എന്‍ ട്രസ്റ്റിന് സാംസ്കാരിക കേന്ദ്രം പണിയുവാനാണ് 10 ഏക്കര്‍ നല്‍കിയത്. 15 ഏക്കര്‍ ഭൂമി നല്‍കിയത് എസ്എന്‍ഡിപി യോഗം മീനച്ചല്‍ താലൂക്ക് യൂണിറ്റിനാണ്.
Discussion about this post