ഡല്‍ഹി: നടന് സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11-നായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടെ ഇരിപ്പിടത്തിലെത്തി അദ്ദേഹത്തിന്റെ കാല്‍തൊട്ട് സുരേഷ്ഗോപി വന്ദിച്ചു. പരമ്പരാഗത കേരളീയ വേഷത്തിലായിരുന്നു സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി മോദിയെ അദ്ദേഹം ക്ഷണിച്ചു. ക്ഷേത്രത്തിലെത്തുമെന്ന് ക്ഷണം സ്വീകരിച്ചു മോദി അറിയിച്ചു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് തനിക്ക് പരിഭവമില്ലെന്നും ക്ഷണം ലഭിച്ചാല്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ താന്‍ തയ്യാറാണെന്നും സുരേഷ്ഗോപി രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ ബിജെപി അംഗത്വം ഉടനെടുക്കുമെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ്ഗോപിയുടെ കുംടുംബാംഗങ്ങളും സത്യപ്രതിജ്ഞയ്ക്കു സാക്ഷിയാകാന്‍ ഡല്‍ഹിയിലെത്തിയിരുന്നു.
Discussion about this post