ഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്) സംബന്ധിച്ച ഉത്തരവില്‍ ഭാദഗതി വേണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യര്‍ഥികള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സിബിഎസ്എ സിലബസും നീറ്റ് സിലിബസും വ്യത്യസ്തമായതിനാല്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. സംസ്ഥാന സിലിബസും മറ്റ് രണ്ടു സിലബസുകളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ വാദിച്ചു.
എന്നാല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് കോടതി തടസമല്ലെന്നും തയ്യാറെടുപ്പുകളോടെ ആദ്യഘട്ടത്തിലോ, രണ്ടാംഘട്ടത്തിലോ പരീക്ഷയെഴുതാമെന്നും ബെഞ്ച് വ്യക്തമാക്കി. നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. മെയ് ഒന്നിനും ജൂലൈ 24-നുമാണ് നീറ്റ് പരീക്ഷ നടക്കുന്നത്. പരീക്ഷ ഈ വര്‍ഷം തന്നെ നടത്തണമെന്ന് വ്യാഴാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരീക്ഷയില്‍ ഭേദഗതി വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു.
Discussion about this post