പാറ്റ്‌ന: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് ബീഹാറില്‍ മികച്ച സ്വീകരണം. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവരുമായി കനയ്യ കൂടിക്കാഴ്ച നടത്തി.
ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനത്തിനു കനയ്യ പിന്തുണ അറിയിച്ചു.
മദ്യപിക്കണോ വേണ്ടയോ എന്നത് വ്യക്തിതാല്‍പര്യമാണ്. പക്ഷേ മദ്യപാനം കുടുംബ കലഹം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത് ഇത് പരിഗണിക്കുമ്പോള്‍ ബിഹാറിലെ മദ്യനിരോധനം ശരിയാണെന്നാണ് കരുതുന്നതെന്നും കനയ്യ പറഞ്ഞു.
Discussion about this post