പാട്ന: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെ ജന്മനാട്ടില് കരിങ്കൊടി കാണിച്ചയാളെ അനുയായികള്‍ തല്ലിച്ചതച്ച ശേഷം പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തന്റെ ജന്മദേശമായ ബിഹാറിന്റെ തലസ്ഥാനമായ പാട്നയില്‍ ‘ആസാദി’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കനയ്യ. പാട്നയിലെ എസ്.കെ.മെമ്മോറിയല്‍ ഭവനിലായിരുന്നു പരിപാടി. കനയ്യ സംസാരിക്കുന്നതിനിടെ ഭാരത് മാത് കി ജയ് എന്നു വിളിച്ചു കൊണ്ട് സദസിലുണ്ടായിരുന്ന യുവാവ് കരിങ്കൊടി വീശുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന കനയ്യയുടെ അനുയായികള്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പൊലീസിന് കൈമാറുകയായിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കനയ്യ തന്റെ ജന്മനാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കനയ്യ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post