ഡല്‍ഹി: നീറ്റ് ഉത്തരവില്‍ അടിയന്തര ഭേദഗതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. മെയ് ഒന്നിന് നടന്ന ആദ്യഘട്ട പരീക്ഷ വിജയകരമായതുപോലെ രണ്ടാംഘട്ടവും നടക്കുമെന്ന് കോടതി പറഞ്ഞു. വിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ മെഡിക്കല്‍ കൗണ്‍സിലിനോടും കേന്ദ്രസര്‍ക്കാരിനോടും വിശദീകരണം തേടി. കേരളത്തിന്റെ അപേക്ഷയില്‍ വ്യാഴാഴ്ചയേ വാദം കേള്‍ക്കൂ.
ജമ്മു കശ്മിര്‍, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ അടക്കമുള്ളവരാണ് സുംപ്രീം കോടതിയിലെത്തിയിരിക്കുന്നത്. ഇവരുടെ അപേക്ഷയുടെ പകര്‍പ്പ് നല്‍കിയാല്‍ മറുപടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കര്‍ണാടകയില്‍ മെഡിക്കല്‍, ഡന്റല്‍ കോഴ്‌സുകളിലേക്ക് പ്രവേശനപരീക്ഷ നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ ഇന്ന് പരിഗണിച്ചത്.
Discussion about this post