റാംഗഢ്: ജാര്‍ഖണ്ഡിലെ രാംഗഡില്‍ 30കാരിയായ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി. കൈയും തലയും വെട്ടി മാറ്റിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ബി.എഡ് വിദ്യാര്‍ത്ഥിനിയായ സൊണാലി മുര്‍മുവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാള് പോലുള്ള ആയുധം ഉപയോഗിച്ച് 20 തവണയോളം വെട്ടി പരിക്കേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതി പെണ്‍കുട്ടിക്ക് അറിയാവുന്ന സുകേന് മണ്ഡല് എന്ന 35കാരന് ആണെന്നും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
തങ്ങള്‍ വിവാഹിതരായപ്പോള്‍ ഇയാള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി സൊണാലിയുടെ ഭര്‍ത്താവ് ചിത്തരഞ്ജന് ടുഡു പറഞ്ഞു. ഭീഷണി കാരണം സൊണാലി മൊബൈല്‍ നമ്പര്‍ മാറ്റിയിരുന്നു. അയാള്‍ ശിക്ഷിക്കപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും ചിത്തരഞ്ജന് പറഞ്ഞു. എന്നാല്‍ ഭീഷണിയെ പറ്റി ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. സോണാലി പഠിക്കുന്ന കോളേജിന്റെ മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ താന്‍ കണ്ടത് സൊണാലി മരിച്ചു കിടക്കുന്നതാണെന്ന് അയല്‍ക്കാരി പറഞ്ഞു. ഒരു മോട്ടോര്‍ ബൈക്കിന്റെ ശബ്ദം കേട്ടതായും ഇവര്‍ പറയുന്നു.
Discussion about this post