തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തുന്നത് പ്രചരണത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. പശ്ചിമബംഗാളില്‍ സിപിഎമ്മിന് വേണ്ടി വോട്ട് ചോദിച്ച സോണിയയും രാഹുലും കേരളത്തില്‍ എത്തുന്നത് വലിയ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഉദ്ദേശിക്കുകയാണ് ബിജെപി.
യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി രാഷ്ട്രീയം തുടക്കത്തില്‍ കേരളത്തില്‍ പ്രചരണവിഷയമായിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ ബിജെപിയുടെ വളര്‍ച്ചയാണ് കേരളത്തിലെ മുഖ്യ പ്രചാരണവിഷയം. ബിജെപിയുമായി കോണ്‍ഗ്രസ് സഖ്യമാണെന്നും, സിപിഎമ്മാണ് ബിജെപിയെ സഹായിക്കുന്നതെന്ന വിമര്‍ശനവും ഇരു മുന്നണികളും പരസ്പരം ഉന്നയിക്കുന്നു. ഇതിനിടയിലാണ് സോണിയ ഗാന്ധിയും, രാഹുലും കേരളത്തില്‍ പ്രചരണത്തിനെത്തുന്നത്. പശ്ചിമബംഗാളില്‍ സിപിഎമ്മുമായി വേദി പങ്കിട്ട സോണിയയും രാഹുലും കേരളത്തില്‍ അവരെ ആക്രമിക്കുന്നതെങ്ങനെ എന്ന ചോദ്യം നരേന്ദ്രമോദി ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ച് കഴിഞ്ഞു. ബംഗാളും, കേരളവും ഇന്ത്യയിലല്ലേ, പിന്നെ എങ്ങനെ ഇവര്‍ക്ക് രണ്ട് തരത്തില്‍ നിലപാടെടുക്കാന്‍ കഴിയുന്നുവെന്നാണ് മോദി ചോദിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലെത്തുന്നതോടെ ഈ ചോദ്യം കൂടുതല്‍ പ്രചരണ വേദിയില്‍ ഉയരുമെന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്.
അതേ സമയം ഈ നേതാക്കളുടെ വരവും ‘കയ്യരിവാള്‍ സഖ്യവും’ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. കോണ്‍ഗ്രസും- സിപിഎമ്മും സഖ്യകക്ഷികള്‍ തന്നെ എന്ന പ്രചരണം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത് ഇടത് മുന്നണിയെ ആണ്. ബിജെപിക്കെതിരായ ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള ശ്രമത്തിന് കയ്യരിവാള്‍ സഖ്യ പ്രചരണം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ബിജെപിയെ സംബന്ധിച്ചിടത്തോശം ഈ വിഷയം സജീവമായി ഉയര്‍ത്തി കൊണ്ടുവരാന്‍ ഇതോടെ കഴിയും. ബിജെപിയാണ് കേരളത്തില്‍ ഇരുമുന്നണിയുടെയും പ്രധാനശത്രുക്കള്‍ എന്ന പ്രചരണം ബിജെപിയുടെ ശക്തിയെ അവര്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണെന്നാണ് നേതാക്കള്‍ പറയുന്നത്. ബംഗാള്‍ സഖ്യം ബിജെപി കേന്ദ്ര നേതാക്കള്‍ വലിയ തോതില്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാതെയാണ് ഇരുമുന്നണികളും മുന്നോട്ട് പോകുന്നതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് ഇടത്-വലത് മുന്നണി നേതാക്കളുടെ മനസ്സിലിരുപ്പ്. എന്നാല്‍ സോണിയയുടെ വരവ് വീണ്ടും വിഷയം സജീവമാക്കും എന്നത് അവരെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. എ.കെ ആന്റണിയുടെ പ്രചാരണവിഷയങ്ങള്‍ക്ക് വലിയ പരിഗണന വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്നില്ല എന്നതും കോണ്‍ഗ്രസിനെ അലട്ടുന്നു.
അഴിമതിയുടെ സ്ഥാനത്ത് സിപിഎം-കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയാകുന്നത് ഇടത് മുന്നണിയ്ക്കും തിരിച്ചടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ വികസനനയങ്ങള്‍ പ്രചരണ രംഗത്ത് സജീവവിഷയമാകുന്നതും മുന്നണികള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
Discussion about this post