ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ അംഗങ്ങളാകുന്നു. മുന്‍ മുഖ്യമന്ത്രി വിജയ് ബഹഗുണ അടക്കം ഒമ്പത് പേരാണ് ബിജെപിയിലേക്ക് എത്തുന്നത്. വിശ്വാസവോട്ടെടുപ്പിന്റെ ഫലം ഇന്ന് സുപ്രീം കോടതി പ്രഖ്യാപിക്കാനിരിക്കെയാണ് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പുതിയ നീക്കം. ഇതു സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നുവരുന്നു.
വിമത കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഇവരെ കൂറുമാറ്റ നിയമപ്രകാരം നിയമസഭയില്‍ നിന്ന് അയോഗ്യരാക്കിയിരിക്കുകയാണ്. അയോഗ്യരാക്കിയ നടപടിക്കെതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
Discussion about this post