ഡല്‍ഹി: ഫോണ്‍ വിളി മുറിയലിന് ടെലികോം കമ്പനികളില്‍ നിന്നും പിഴ ഈടാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ട്രായ് ഉത്തരവ് കോടതി റദ്ദാക്കി. ട്രായ് തീരുമാനം ഏകപക്ഷീയവും നീതികരിക്കാന്‍ സാധിക്കാത്തതുമാണെന്ന് കോടതി പറഞ്ഞു.
പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനത്തെ ഡല്‍ഹി ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. ടെലികോം കമ്പനികള്‍ക്കെതിരായ നടപടിക്ക് പാര്‍ലമെന്റ് ചട്ടമുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post