ഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തശേഷം തിരിച്ചടവില്‍ വീഴ്ച വരുത്തി ബ്രിട്ടനിലേക്ക് കടന്ന യുബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്യയെ തിരികെയെത്തിക്കാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടുന്നു. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റാണ് പുതിയ നീക്കം നടത്തുന്നത്. മല്യയ്ക്കുവേണ്ടി റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുള്ളത്. മല്യയെ നാടുകടത്താന്‍ സാധിക്കില്ലെന്ന് ബ്രിട്ടണ് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.
മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചുവെങ്കിലും അദ്ദേഹം അവഗണിച്ചു. മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. മല്യയെ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.
Discussion about this post