ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ ബിജെപിയുടെ രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി. രഘുറാം രാജന് രാജ്യത്തിന് ഉപകാരിയല്ലെന്ന് സ്വാമി വിമര്‍ശിച്ചു. പലിശ നിരക്കുകള്‍ ഉയര്‍ത്താനുള്ള രാജന്റെ നീക്കമാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. ‘രഘുറാം രാജനെക്കൊണ്ട് രാജ്യത്തിന് ഉപകാരമില്ല. പലിശനിരക്കുകള്‍ ഉയര്‍ത്തിയത് രാജ്യത്തെ പണപ്പെരുപ്പത്തെ ബാധിക്കും. ഇത് രാജ്യത്തിന് ദോഷം ചെയ്യും’- അദ്ദേഹം അഭിപ്രായപ്പെട്ടു.
തീരുമാനം തൊഴിലില്ലായ്മ വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് സ്വാമി നിരീക്ഷിച്ചു. രഘുറാം രാജനെ ചുമതലകളില്‍നിന്ന് ഒഴിവാക്കി അദ്ദേഹത്തെ ചിക്കാഗോയിലേക്ക് അയക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post