ഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍നിന്നു കേരളത്തില്‍നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതിന് ആരാണു പ്രതിഫലം നല്‍കിയതെന്നു പറയണമെന്ന് ഉമ്മന്‍ ചാണ്ടിയോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ചോദിച്ചത്.
ലിബിയയില്‍നിന്ന് 29 ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ കേരളം പണം നല്‍കിയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് സുഷമയുടെ ട്വീറ്റ്. താങ്കളാണ് ഈ വിവാദം തുടങ്ങിവെച്ചത്. ആരാണ് പണം നല്‍കിയത്? ഞാനല്ല. നമ്മുടെ പൗരന്മാര്‍ക്കു വേണ്ടിയാണ് നമ്മള്‍ ഇതെല്ലാം ചെയ്യുന്നതെന്നും സുഷമ ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
യെമനിലെ ഏദനില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട സിസ്റ്റര്‍ സാലിയെ പുലര്‍ച്ചെ 3.34നാണു കൊണ്ടുവന്നതെന്ന് സുഷമ പറയുന്നു. 90% ഇന്ത്യക്കാരും ഉറങ്ങിക്കിടന്ന സമയത്ത് വിദേശകാര്യമന്ത്രി ഇതിനായി ശ്രമിക്കുകയായിരുന്നുവെന്ന മറ്റൊരു ട്വീറ്റിനു മറുപടിയായാണ് സുഷമ ഈ സമയം എടുത്തു പറഞ്ഞത്.
Mr.Chandy – We evacuated thousands of Indians from Kerala from Iraq, Libya and Yemen. Who paid for them ?
— Sushma Swaraj (@SushmaSwaraj) May 12, 2016
Mr.Chandy – You started this debate – as to Who paid ? Not me. We always did this because this is our pious duty towards our citizens.
— Sushma Swaraj (@SushmaSwaraj) May 12, 2016
Yes 3.34 am – because that's the time Sister Sally who escaped the terrorist attack in Aden was evacuated from Yemen https://t.co/WnFTDusdlx
— Sushma Swaraj (@SushmaSwaraj) March 8, 2016
Discussion about this post