വടകര: ആര്‍എംപി നേതാവും, സ്ഥാനാര്‍ത്ഥിയുമായ കെ.കെ രമയെ ആക്രമിച്ചില്ലെന്ന് തെളിയിക്കാന്‍ സിപിഎം അനുകൂലികള്‍ പുറത്ത് വിട്ട വീഡിയൊവിലും കെ.കെ രമയെയും സംഘത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി. തടിയും കൊണ്ട് പോവില്ല എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ രമയ്ക്ക് നേരെ ആക്രോശിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ അടിച്ച് തകര്‍ക്കുമെന്നും വീഡിയൊവില്‍ പറയുന്നുണ്ട്.
അതേ സമയം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ വളരെ ധീരമായാണ് വനിത പ്രവര്‍ത്തക നേരിടുന്നത്. പോലിസില്‍ പരാതി ന്ല്കുമെന്നും കെ കെ രമയക്കൊപ്പമുള്ളവര് പറയുന്നുണ്ട്. സിപിഎം ശക്തികേന്ദ്രത്തില്‍ പ്രചരണത്തിനെത്തിയ രമയെയും സംഘത്തെയും ചിലര്‍ തടയുകയായിരുന്നു. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും തന്നെ കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ച് രമ പരാതി നല്‍കിയിട്ടുണ്ട്. കയ്യേറ്റം ചെയ്തില്ല എന്ന ് വ്യക്തമാക്കാനായി എഡിറ്റ് ചെയ്ത വീഡിയൊ ആണ് സിപിഎം പ്രചരിപ്പിക്കുന്നതെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ പറയുന്നു. ആ വീഡിയൊവില്‍ പോലും തടിയും കൊണ്ട് പോവില്ല എന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയൊ വ്യക്തമാണ്.
സിപിഎം ആക്രമണത്തെ തുടര്‍ന്ന് കെകെ രമയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവം കേരളമൊട്ടുക്ക് ചര്‍ച്ചയായ സാഹചര്യത്തിലാണ് രമയെ ആക്രമിച്ചില്ല എന്ന് അവകാശപ്പെടുന്ന വീഡിയൊ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
https://www.youtube.com/watch?v=TyHU4xJZi9U
Discussion about this post