ഡല്‍ഹി: 2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ ഇടതു വിദ്യാര്‍ത്ഥിസംഘടനകള്‍ സംഘടിപ്പിച്ച അഫ്സല് ഗുരു അനുസ്മരണപരിപാടിയില്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് വ്യക്തമായി. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി നടത്തിയ വീഡിയൊ ടേപ്പുകളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അഫ്സല് ഗുരു അനുസ്മരണത്തിനിടെ പാക്ക് അനുകൂല മുദ്രാവാക്യമുള്പ്പടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് തെളിവായി വീഡിയൊ ടേപ്പുകള്‍ ഡല്‍ഹി പോലിസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ ടേപ്പുകളില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്ന ആരോപണവുമായി ഇടത്പക്ഷ സംഘടനകളും ചില മാധ്യമങ്ങളും രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം നിരാകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന ഫോറന്‍സിക് പരിശോധന ഫലം.
ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ഹൈക്കോടതി ഇവരെ ജാമ്യത്തില്‍ വിടുകയുമായിരുന്നു.
സംഭവത്തില്‍ ജെ.എന്‍.യു ഭരണസമിതി, കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപ വരെ പിഴയിടുകയും അനിര്‍ബന്‍ ഭട്ടാചാര്യയെ അഞ്ചു വര്‍ഷത്തേയ്ക്ക് കാമ്പസില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നിരാഹാര സമരം പരാജയപ്പെട്ടിരുന്നു.
Discussion about this post