അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന് ഇടയാക്കിയ ഗോധ്ര ട്രെയിന്‍ തീവയ്പ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ 14 വര്‍ഷത്തിനുശേഷം പിടിയിലായി. ഗുജറാത്ത് ഭീകരവിരുദ്ധ വിഭാഗമാണ് ഫറൂഖ് ഭാണയെ പിടികൂടിയത്. 2002 ഫെബ്രുവരി 27ന് നടന്ന ട്രെയിന്‍ തീ വയ്പില്‍ 59 പേര് മരിച്ചിരുന്നു. അക്രമാസക്തരായി എത്തിയ ഒരു കൂട്ടം ആളുകള്‍ ട്രെയിന്‍ അഗ്നിക്കിരയാക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നുണ്ടായി ഗുജറാത്ത് കലാപത്തില്‍ ആയിരത്തിലധികം പേര് കൊല്ലപ്പെട്ടിരുന്നു. പഞ്ചമല്‍ ജില്ലയില്‍ രഹസ്യമായി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഭാണ അറസ്റ്റിലാകുന്നത്. കേസില്‍ കാസി ഇബ്രാഹിം ഭാമേദി എന്നയാളെ കഴിഞ്ഞ വര്‍ഷം ഭീകരവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post