തൊടുപുഴ: സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷത്തില്‍ വിജയിച്ചത് തൊടുപുഴയില്‍. 45,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു മന്ത്രി പി.ജെ. ജോസഫ് തൊട്ടടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോയി വാരിക്കാട്ടിനെ പരാജയപ്പെടുത്തിയത്. പി.ജെ. ജോസഫ് 76564 വോട്ട് നേടിയപ്പോള്‍ റോയിക്ക് നേടാനായത് വെറും 30977 വോട്ടാണ്. ബിഡിജെഎസിലെ എസ്. പ്രവീണ്‍ 28845 വോട്ട് നേടി.
ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം മട്ടന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി. ജയരാജനാണ്. 43381 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയരാജന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. പ്രശാന്തിനെ തോല്‍പ്പിച്ചത്. കല്യാശേരിയിലെ സിപിഎം സ്ഥാനാര്‍ഥി ടി.വി. രാജേഷ് 42891 വോട്ടിന്റെയും കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് 42256 വോട്ടിന്റെയും ഭൂരിപക്ഷം നേടി. കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഷാ പോറ്റിയുടെ ഭൂരിപക്ഷം 42076 വോട്ടാണ്.
പയ്യന്നൂരിലെ സി. കൃഷ്ണന്‍ 40264 വോട്ടിന്റെയും തളിപ്പറമ്പില്‍ ജയിംസ് മാത്യു 40617 വോട്ടിന്റെയും ആറ്റിങ്ങലില്‍ എല്‍ഡിഎഫിന്റെ ബി. സത്യന്‍ 40383 വോട്ടിന്റെയും ഭൂരിപക്ഷം നേടി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഭൂരിപക്ഷം 36905 വോട്ടാണ്. എ.എന്‍ ഷംസീര്‍(തലശേരി-34117), പി.കെ. കുഞ്ഞാലിക്കുട്ടി(വേങ്ങര-38057), പി. ഉബൈദുള്ള(മലപ്പുറം-35672), കെ.ഡി. പ്രസേനന്‍(ആലത്തൂര്‍-36060), ഇ.ടി. ടൈസണ്‍ മാസ്റ്റര്‍(കയ്പമംഗലം-33440), സി. രവീന്ദ്രനാഥ്(പുതുക്കാട്-38748), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(കോട്ടയം-33632), ടി.എം. തോമസ് ഐസക്(ആലപ്പുഴ-30177), ആര്‍. രാജേഷ്(മാവേലിക്കര-31542), കെ. രാജു(പുനലൂര്‍-33582), ജെ. മേഴ്‌സിക്കുട്ടിയമ്മ(കുണ്ടറ-30460), ജി.എസ്. ജയലാല്‍(ചാത്തന്നൂര്‍-34407) കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ വന്‍ ഭൂരിപക്ഷത്തിനു സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നതു പതിവാണെങ്കിലും തെക്കന്‍ കേരളത്തില്‍ 30000 മുകളില്‍ ഭൂരിപക്ഷമുണ്ടാകുന്നത് അപൂര്‍വമാണ്.
Discussion about this post