ഡല്‍ഹി: കേരളത്തിലും ബംഗാളിലും അധികാരത്തില്‍നിന്ന് പുറത്തായ കോണ്‍ഗ്രസ് ആവശ്യത്തിന് ആത്മപരിശോധന നടത്തിയിട്ടുണ്ടെന്നും ഇനി വലിയ ശസ്ത്രക്രിയയായിക്കൂടെയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ സിംഗ്. കോണ്‍ഗ്രസിനേറ്റ പരാജയം അപ്രതീക്ഷിതമല്ലായിരുന്നുവെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശകനായ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിനുള്ള ആഹ്വാനം യാഥാര്‍ഥ്യമായിരിക്കുന്നു. കോണ്‍ഗ്രസ് ഇത്തരം പ്രതിസന്ധികളില്‍നിന്നു തിരിച്ചുവന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴത്തെ അവസ്ഥ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാജയത്തെക്കുറിച്ചു ആത്മപരിശോധന നടത്തി ജനങ്ങളെ സേവിക്കാനായി വീണ്ടും കോണ്‍ഗ്രസ് പുനരര്‍പ്പണം നടത്തുമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ട്വീറ്റ്.
Discussion about this post