ഗുവാഹത്തി: ആസമില്‍ ബിജെപി സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലാകും മന്ത്രിസഭ അധികാരമേറ്റെടുക്കുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് സൂചന.
അസമില്‍ പതിനഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ചാണ് ബിജെപി സഖ്യം അധികാരത്തിലെത്തുന്നത്. 126 അംഗ നിയമസഭയില്‍ 86 സീറ്റുകളുമായി ബിജെപി സഖ്യം കേവലഭൂരിപക്ഷം നേടിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നില്‍ ഇതാദ്യമായാണു ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപിക്കു 44 സീറ്റുകളുണ്ട്. കഴിഞ്ഞ നിയമസഭയില്‍ ബിജെപിക്ക് അഞ്ചു സീറ്റായിരുന്നു.
സഖ്യകക്ഷികളായ അസം ഗണപരിഷത് 14, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 12 വീതം സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 26 സീറ്റ്. എഐയുഡിഎഫിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യത്തിനു 13 സീറ്റ് കിട്ടി.
Discussion about this post